ചാത്തന്നൂർ ∙ തിരുമുക്കിലെ അടിപ്പാത ശാസ്ത്രീയമായി പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു തിരുമുക്ക് അടിപ്പാത സമരസമിതിയുടെ റിലേ സത്യഗ്രഹം പതിനഞ്ചാം ദിവസം പിന്നിട്ടു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചാത്തന്നൂർ ഏരിയ പ്രസിഡന്റ് കെ.നിമ്മി സത്യഗ്രഹം അനുഷ്ഠിച്ചു. മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി കെ.എൻ.ശ്രീദേവി അമ്മ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ഷീബ മധു അധ്യക്ഷത വഹിച്ചു.
സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ, പരവൂർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ വി.എച്ച്. സത്ജിത്, ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ, ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി അജയൻ, ബി.ലൈല, അജിത കുമാരി, പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.ദിജു, വികസന സമിതി കൺവീനർ ജി.പി.രാജേഷ്, അനസ് എന്നിവർ പ്രസംഗിച്ചു.
ഇന്ന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വിഷ്ണു ശ്യാം സത്യഗ്രഹം അനുഷ്ഠിക്കും. രാവിലെ 10ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി നേതൃത്വം നൽകും.
നിർമാണം ഗുണനിലവാരം ഇല്ലാത്ത മണ്ണ് ഉപയോഗിച്ച്: തിരുമുക്ക് അടിപ്പാത സമരസമിതി
ചാത്തന്നൂർ ∙ തിരുമുക്ക് മേൽപ്പാതക്കു സമീപം ഗുണനിലവാരം ഇല്ലാത്ത മണ്ണ് ഉപയോഗിച്ചുള്ള ദേശീയപാത നിർമാണം നിർത്തിവയ്ക്കണമെന്ന് തിരുമുക്ക് അടിപ്പാത സമരസമിതി ആവശ്യപ്പെട്ടു. ഗുണനിലവാരം ഇല്ലാത്ത മണ്ണിട്ട് നികത്തുന്നത് മഴക്കാലത്ത് പാത തകരുന്നതിനു ഇടയാക്കും.
മറ്റൊരു ഭാഗത്ത് ധാരാളം കെട്ടിട അവശിഷ്ടങ്ങളും വലിയ പാറകളും നിറച്ചിരിക്കുകയാണ്.
ഇതും കരാർ നിബന്ധനകൾക്ക് വിരുദ്ധമാണ്. കലക്ടർ ഇടപെട്ടു അശാസ്ത്രീയ നിർമാണം നിർത്തിവയ്ക്കണം.
തിരുമുക്കിൽ പടിഞ്ഞാറു ഭാഗത്തു നിക്ഷേപിച്ച ചേടി മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കണം. ഉയരപ്പാത നിർമിക്കുമ്പോൾ ഓരോ മീറ്ററിലും മണ്ണിട്ട
ശേഷം വെള്ളം തളിച്ചു യന്ത്രസഹായത്താൽ ഇടിച്ച് ഉറപ്പിച്ചു വേണം അടുത്ത ഒരു മീറ്റർ ഉയരത്തിൽ മണ്ണ് ഇടേണ്ടത്. എന്നാൽ ഇവിടെ ആ രീതിയിലല്ല നിർമാണം.
മഴക്കാലത്ത് റോഡിന്റെ തകർച്ചയ്ക്ക് ഇടയാക്കും. തിരുമുക്ക്, ഇത്തിക്കര ഭാഗത്ത് മണ്ണിട്ട് ഉയർത്തുന്ന നിർമാണ പ്രവൃത്തി കലക്ടറും മണ്ണ് പരിശോധന വിഭാഗവും പരിശോധിച്ചു നടപടി സ്വീകരിക്കണമെന്ന് തിരുമുക്ക് അടിപ്പാത സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ,വി.എച്ച്.സത്ജിത് വി എച്ച്, ജി.രാജശേഖരൻ, പി കെ മുരളീധരൻ,സന്തോഷ് പാറയിൽകാവ്, ഷൈൻ എസ്.കുറുപ്പ്, കെ.ആർ.ബാബു എന്നിവർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]