കൊല്ലം∙ കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നൽകി കേരളത്തെ വിദ്യാഭ്യാസ–ആരോഗ്യ മേഖലകളിലെ ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊല്ലത്ത് സ്ഥാപിച്ച യൂണിവേഴ്സിറ്റി ബാലാരിഷ്ടതകൾ മറികടന്ന് 75000 പഠിതാക്കളുമായി വിജയപാതയിൽ നീങ്ങുകയാണ്.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് മുഖ്യ പങ്കാണ് വഹിക്കാനുള്ളത്.
ലോകത്തെവിടെയിരുന്നും നിബന്ധനകളില്ലാതെ ഏത് പ്രായത്തിലും പഠിക്കാൻ അവസരം ഒരുക്കുന്നതിലൂടെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ സങ്കൽപങ്ങൾക്ക് മാറ്റംവരുത്തുന്നു. യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വൈകാതെ തുടങ്ങും.
ധനസഹായം ഘട്ടംഘട്ടമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. യൂണിവേഴ്സിറ്റി ആസ്ഥാന മന്ദിരത്തിന്റെ മാസ്റ്റർപ്ലാൻ അനാഛാദനം ചെയ്തു.
കുരീപ്പുഴ ശ്രീകുമാർ രചിച്ച് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഈണം നൽകിയ സർവകലാശാല ഗീതത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
എം.
മുകേഷ് എംഎൽഎ അധ്യക്ഷനായി. എംബിഎ, എംസിഎ, ബിഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംഎസ്ഡബ്ല്യു, ബിഎസ്സി മൾട്ടിമീഡിയ, എംഎസ്സി (മാത്സ്) തുടങ്ങിയ പുതിയ കോഴ്സുകളുടെ പ്രഖ്യാപനം വൈസ് ചാൻസലർ ഡോ വി.പി.
ജഗതിരാജ് നടത്തി. ഡോ.ബി.ആർ.അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.
ഗണ്ഠ ചക്രപാണി ഐടി വിഭാഗം നിർമിത ബുദ്ധിയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത വെർച്വൽ അധ്യാപകൻ ‘ഡിജി ഗുരുവിനെ’ പരിചയപ്പെടുത്തി.
പഠനസാമഗ്രികൾ പഠിതാക്കൾക്ക് പോസ്റ്റ് വഴി നേരിട്ട് അയയ്ക്കുന്നതിനുള്ള എസ്എൽഎം ഡയറക്ട് പദ്ധതി എം നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ സ്മരണികയും പ്രകാശനം ചെയ്തു.
ഡോ. സി.
ഉദയകല ആദ്യപ്രതി ഏറ്റുവാങ്ങി. പഠനത്തോടൊപ്പം സമ്പാദ്യം എന്ന പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നടത്തി.
ഡോ. എസ്.വി.
സുധീർ, കവി കുരീപ്പുഴ ശ്രീകുമാർ, വി പി പ്രശാന്ത്, ബിജു കെ മാത്യു, ഗിരിജാ തുളസീധരൻ, ഡോ. എ.പി.
സുനിത എന്നിവർ പ്രസംഗിച്ചു.
‘വിദ്യാഭ്യാസ മന്ത്രിയുടേത് കൃത്യമായ നിലപാട്’
കൊല്ലം∙ ഭിന്നശേഷി സംവരണ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി കൃത്യമായ നിലപാട് പറഞ്ഞതാണെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. ഭിന്നശേഷിക്കാരോടും മാനേജ്മെന്റുകളോടും തുല്യമായ സമീപനമാണ് സർക്കാരിന്.
കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ മാനേജ്മെന്റ് വലിയ പങ്കുവഹിക്കുന്നു. സുപ്രീംകോടതി വിധി നടപ്പിലാക്കാനാണു സർക്കാർ ശ്രമിക്കുന്നത്.
യുഡിഎഫിന്റെ ജനപ്രതിനിധികൾ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നു. എന്നാലത് മാനേജ്മെന്റുകൾ വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.
ക്ഷേമ പെൻഷൻ വർധിപ്പിക്കുന്ന കാര്യങ്ങൾ ഇപ്പോൾ പരിഗണനയിലില്ല. ഒന്നിന് പിറകെ ഒന്നായി സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുന്നുണ്ടെങ്കിലും ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന തീരുമാനങ്ങളാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി തട്ടിപ്പിന് എതിരെ ശക്തമായ നടപടികൾ സ്വീകരിച്ച സംസ്ഥാനം കേരളമാണെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]