കൊല്ലം ∙ സൈനികനും സഹോദരനും കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്നു മർദനമേറ്റന്നെ പരാതിയിൽ കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ അംഗം വി.ഗീത ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പി.സി.വിഷ്ണുനാഥ് എംഎൽഎ, ബി.കെ.മാത്യു, വിഘ്നേഷ്, അബി ആബേൽ, അഭിഭാഷകൻ ദേവദാസ് എന്നിവർ സമർപ്പിച്ച പരാതികൾ ഒരുമിച്ചു പരിഗണിച്ച കമ്മിഷൻ കേസിൽ തുടർനടപടി സ്വീകരിക്കുന്നതിനാണു റിപ്പോർട്ട് ആവശ്യപ്പെട്ടത്.
2022 ഒക്ടോബർ 19നു സൈനികൻ വിഷ്ണുവിനും സഹോദരൻ വിഘ്നേഷിനുമാണു മർദനമേറ്റത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]