
തുഷാരയ്ക്ക് മജ്ജ നൽകാൻ മകനുണ്ട്; പക്ഷേ, ചികിത്സച്ചെലവ് എങ്ങനെയെന്നറിയാതെ കുടുംബം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ രക്താർബുദം ബാധിതയായ തുഷാരയ്ക്ക് മജ്ജ നൽകാൻ എട്ടുവയസ്സുകാരനായ മകൻ ശ്രീഹരിയുണ്ട്. പക്ഷേ, മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള 50 ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. വെല്ലൂർ മെഡിക്കൽ കോളജിലെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഇവർ. കിളികൊല്ലൂർ ജ്യോതി നഗർ-52, വെളിയിൽവീട്ടിൽ തുഷാരയാണ് സഹായം തേടുന്നത്.2022 ൽ രക്താർബുദം സ്ഥിരീകരിച്ച ശേഷം റീജനൽ കാൻസർ സെന്ററിൽ കീമോ ചികിത്സയിലായിരുന്നു. 8 മാസത്തോളം അവിടെ നിന്ന് 5 തവണ സൈക്കിൾ കീമോ ചികിത്സ നടത്തി. തുടർന്നും മരുന്നുകളുമായി മുന്നോട്ടു പോയെങ്കിലും രോഗത്തിന് കുറവുണ്ടായില്ല. തുടർന്നാണു മജ്ജ മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നത്. തുടർന്ന് ചികിത്സ വെല്ലൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മകന്റെ മജ്ജ സ്വീകരിക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. തുഷാരയുടെ ഭർത്താവായ അയത്തിൽ സ്വദേശി സെന്തിൽകുമാർ പെയ്ന്റിങ് തൊഴിലാളിയാണ്. വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ ചികിത്സ തേടാൻ സുമനസ്സുകളുടെ കാരുണ്യമാണ് തുഷാരയും കുടുംബവും പ്രതീക്ഷിക്കുന്നത്. തുഷാരയുടെ പേരിൽ ഇന്ത്യൻ ബാങ്ക് അയത്തിൽ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 7995961483. ഐഎഫ്എസ്സി കോഡ്: IDIB000A175. ഗൂഗിൾ പേ:-7025061316.