കൊല്ലം ∙ മൂന്നു ദേശീയപാതകളെ ബന്ധിപ്പിക്കുന്ന കപ്പലണ്ടി മുക്ക്– തോപ്പിൽ കടവ് ലിങ്ക് റോഡ് വഴിയറിയാതെ അഷ്ടമുടിക്കായലിന്റെ മധ്യത്തു നിൽക്കാൻ തുടങ്ങിയിട്ടു വർഷങ്ങളാകുന്നു. ഇനി എങ്ങോട്ടു പോകണമെന്ന്, ഏതു കര തൊടണമെന്നു റോഡിനും അധികൃതർക്കും അറിയാത്ത അവസ്ഥ.
ദേശീയപാത –66ൽ എസ്എൻ കോളജ് ജംക്ഷനു സമീപം കപ്പലണ്ടി മുക്കിൽ തുടങ്ങി കടപ്പാക്കടയിൽ, കൊല്ലം– ചെങ്കോട്ട
ദേശീയപാത (എൻഎച്ച്–744) മറികടന്നു തേവള്ളിയിൽ കൊല്ലം– തേനി ദേശീയപാത (എൻഎച്ച്–183) കടന്ന് ആനന്ദവല്ലീശ്വരത്തിനു സമീപം തോപ്പിൽ കടവിൽ (എൻഎച്ച്–66) എത്തുന്നതിന് വിഭാവന ചെയ്തതാണ് ലിങ്ക് റോഡ്. 9 കിലോമീറ്റർ മാത്രം നീളമുള്ള റോഡിന്റെ ആദ്യ ഘട്ടം പൂർത്തിയായിട്ട് ഒന്നര പതിറ്റാണ്ടായി.
പിന്നീട് രണ്ടും മൂന്നു ഘട്ടങ്ങളുടെ നിർമാണം കൂടി നടത്തി. ഓലയിൽ കടവിനു സമീപം ‘ വെള്ളത്തിലും കരയിലും ഇറങ്ങാനാകാതെ’ അഷ്ടമുടിക്കായലിനു മുകളിൽ, നാലാം ഘട്ട
നിർമാണം തുടങ്ങുന്നതു കാത്തു നിൽക്കുകയാണ് ഫ്ലൈ ഓവർ. നഗരത്തിലെ മറ്റൊരു ‘എൻജിനീയറിങ് വിസ്മയം’.
കോളജ് ജംക്ഷൻ, ചിന്നക്കട, താലൂക്ക് ഓഫിസ് ജംക്ഷൻ, കലക്ടറേറ്റ് വരെയുള്ള ഗതാഗത തിരക്ക് കുറയ്ക്കുകയായിരുന്നു ലക്ഷ്യം.
നാലു ഘട്ടങ്ങളായി നിർമിക്കാനായിരുന്നു പദ്ധതി. ഇതിൽ മൂന്നു ഘട്ടങ്ങളും പൂർത്തിയാക്കി.
അവസാന ഘട്ട നിർമാണം തുടങ്ങാൻ പണം ഉൾപ്പെടെ അനുവദിച്ചെങ്കിലും, കായൽ മധ്യത്ത് നിൽക്കുന്ന പാലം ഏതു കരയിലാണ് എത്തേണ്ടതെന്ന് സംശയം ബാക്കിയായി.
രൂപരേഖ സംബന്ധിച്ച ആശ ഓലയിൽ കടവിനെ ഒഴിവാക്കി കടവൂരിൽ കരയിൽ തൊടാനാണ് ഇപ്പോൾ തീരുമാനം.കപ്പലണ്ടിമുക്ക് മുതൽ ആശ്രാമം മുനീശ്വരൻ കോവിൽ വരെയുള്ള ഒന്നാം ഘട്ടം 3.48 കിലോമീറ്റർ ദൂരമാണ്. രണ്ടു വരി മാത്രമുണ്ടായിരുന്ന സ്ഥലം ഏറ്റെടുത്തു നാലുവരി പാത ആയാണ് നിർമിച്ചത്.
സുസ്ഥിര നഗരവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ആയിരുന്നു നിർമാണം. 2008ൽ കരാർ വച്ച റോഡ് നിർമാണം 2011ൽ പൂർത്തിയായി. 4 MINUTES AGO 10 MINUTES AGO 20 MINUTES AGO കോർപറേഷന്റെ അനുമതിയോടെ കരാറുകാരനാണു വസ്തു ഏറ്റെടുത്തതിനു പണം നൽകിയത്.
1.23 കോടി രൂപ നൽകിയെന്നാണ് കരാറുകാരൻ പറയുന്നത്. ഈ പണം ഇതുവരെ കോർപറേഷൻ നൽകിയിട്ടില്ല. ഇതു പലിശ സഹിതം 13 കോടി രൂപ നൽകണമെന്നു കാണിച്ചു കോർപറേഷനു കരാറുകാരൻ കത്തു നൽകിയിട്ടുണ്ട് !
നിർമാണം തടസ്സപ്പെട്ടതിനെ തുടർന്നു ഉപയോഗിക്കാതെ കിടന്നു യന്ത്രങ്ങൾ നശിച്ച ഇനത്തിൽ വൻതുക ലഭിക്കുന്നതിന് ഹൈക്കോടതി വരെ കേസ് നീളുകയും ചെയ്തു. അഷ്ടമുടിക്കായൽ തീരത്തു കൂടി 2005ൽ നിർമിച്ച ലിങ്ക് റോഡ് ആണ് രണ്ടാം ഘട്ടമായി ഉൾപ്പെടുത്തിയത്. ആശ്രാമം മുനീശ്വരൻ കോവിൽ മുതൽ ബോട്ട് ജെട്ടി വരെയാണ് റോഡ് നിർമിച്ചത്. ഇത് പിന്നീട് താലൂക്ക് ഓഫിസ് ജംക്ഷൻ വരെ നീട്ടി.
മൂന്നാം ഘട്ടം 90 മീറ്റർ മാത്രമാണ് കരയിലുള്ളത്.
കെഎസ്ആർടിസി ജംക്ഷൻ മുതൽ ഓലയിൽ കടവ് വരെയുള്ള 1030 മീറ്റർ നീളമുള്ള പാതയിൽ 940 മീറ്റർ ദൂരം അഷ്ടമുടിക്കായലിനു മുകളിൽ പാലമാണ്. 103 കോടി രൂപ അടങ്കൽ തുകയിൽ 2017ൽ കരാർ ഒപ്പിട്ടു നിർമാണം തുടങ്ങി.
പണി പൂർത്തിയായെങ്കിലും ഓലയിൽ കടവു മുതൽ തോപ്പിൽ കടവു വരെയുള്ള രൂപരേഖ സംബന്ധിച്ച തർക്കത്തിൽ രണ്ടു വർഷത്തിലേറെ റോഡ് അടച്ചിട്ടിരുന്നു. നാലാം ഘട്ട
നിർമാണത്തിന് അനുമതി ലഭിച്ചശേഷം തുറക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. പിന്നീട് ഗതാഗതത്തിനു തുറുന്നുകൊടുക്കേണ്ടി വന്നു. തേവള്ളി പാലത്തിന് അടിയിലൂടെ കടന്നു പോകുന്ന വിധത്തിൽ ആയിരുന്നു രൂപരേഖ.
ഒന്നര കിലോമീറ്റർ റോഡിന് 195 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിച്ചത്.
കിഫ്ബി ഫണ്ടിൽ നിന്നു 150 കോടി രൂപ വകയിരുത്തുകയും ചെയ്തു. എന്നാൽ ഫ്ലൈ ഓവറും തേവള്ളി പാലത്തിന്റെ അടിഭാഗവും തമ്മിൽ മതിയായ ഉയരം ഇല്ലെന്നു പറഞ്ഞു കിഫ്ബി രൂപ രേഖയെ എതിർത്തു.
പല തവണ ചർച്ച നടത്തിയെങ്കിലും തീരുമാനത്തിൽ എത്തിയില്ല.ഓലയിൽ കടവിൽ നിന്നു വഴി തിരിഞ്ഞു കടവൂർ പള്ളിക്കു സമീപം കരയിൽ തൊടുന്നതാണ് പുതിയ രൂപരേഖ. 580 മീറ്ററാണ് ദൂരം.
ചെലവ് 74 കോടി രൂപയായി കുറയും. പുതിയ രൂപരേഖ ആരെ സഹായിക്കാനാണോ എന്തോ…? തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം അവസാനിക്കുന്നതിനു പിന്നാലെ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നു പറഞ്ഞെങ്കിലും ‘വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്’.
എന്നു നടക്കുമോ ആവോ? … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

