കൊട്ടാരക്കര∙മലയാളിയുടെ തലയിൽ ആറ് ലക്ഷം കോടിരൂപയുടെ കടബാധ്യത കെട്ടിവച്ചിട്ടാണ് അടുത്ത വർഷം പിണറായി സർക്കാർ താഴെയിറങ്ങാൻ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യപ്പന്റെ തങ്കവിഗ്രഹം അടിച്ചുമാറ്റാൻ ശ്രമിച്ചവർ ഖജനാവ് കട്ടു മുടിച്ചതിൽ അത്ഭുതമില്ല.
വിലക്കയറ്റത്തിന്റെ കാര്യത്തിൽ പത്ത് മാസമായി കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വൻ സാമ്പത്തിക തകർച്ചയിലാണ് കേരളം.
വൈദ്യുതി ബോർഡ് 50000 കോടി രൂപയുടെ കടത്തിലാണ്. 5000 കോടിരൂപയാണ് വാട്ടർ അതോറിറ്റി കരാറുകാർക്ക് കൊടുക്കാനുള്ളത്.
15000 കോടി രൂപ പൊതുമരാമത്ത് കരാറുകാർക്ക് നൽകാനുണ്ട്. ഒരു ലക്ഷം കോടി രൂപയാണ് അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും കൊടുത്ത് തീർക്കാനുള്ളത്. ആരോഗ്യമേഖലയും സർക്കാർ തകർത്തു.
മൂക്കിൽ വയ്ക്കാനുള്ള പഞ്ഞി വാങ്ങി സർക്കാർ ആശുപത്രികളിൽ പോകേണ്ട സ്ഥിതിയാണുള്ളതെന്ന് സതീശൻ പരിഹസിച്ചു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രിമാർ വീടുകളിലേക്കിറങ്ങുന്നത് യുഡിഎഫിന് ഗുണം ചെയ്യും.
തൃക്കാക്കരയിലും പാലക്കാട്ടും നിലമ്പൂരിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ഭൂരിപക്ഷം വർധിച്ചു.
35 വർഷം ഭരിച്ച ബംഗാളിലെ സ്ഥിതിയാകും സിപിഎമ്മിന് കേരളത്തിലും വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബേബി പടിഞ്ഞാറ്റിൻകര അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, സൈമൺ അലക്സ്, പി.ഹരികുമാർ, വാക്കനാട് രാധാകൃഷ്ണൻ, കെ.എസ്.വേണുഗോപാൽ, എഴുകോൺ നാരായണൻ, മാത്യു ജോർജ്, സുധാകരൻ പള്ളത്ത്, ഉണ്ണികൃഷ്ണൻ, നടുക്കുന്നിൽ വിജയൻ,റജിമോൻ വർഗീസ്, ഒ.രാജൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

