
കൊല്ലം∙ ഈ വഴി സഞ്ചരിക്കാൻ വാഹനം പോര; വള്ളം വേണം. അമ്മൻനട
ഡിവിഷനിലെ സുരഭി നഗർ പുളിന്താനത്ത് തെക്കതിൽ ഭാഗത്താണു ‘ജലവഴി’യിൽ മുങ്ങി നാൽപതോളം കുടുംബങ്ങൾ ദുരിതം അനുഭവിക്കുന്നത്. വർഷത്തിൽ എട്ടു മാസത്തോളമാണ് ഇവിടെ വെള്ളക്കെട്ട്. വഴിയിൽ മാത്രമല്ല, വീടിനുള്ളിൽ വരെ വെള്ളം കയറും.
മിക്കപ്പോഴും മുട്ടോളം വെള്ളം. ഇതിലൂടെ സഞ്ചരിക്കുന്നതിനാൽ ത്വക് രോഗം പതിവ്.
ഗൃഹനാഥൻ മരിച്ചപ്പോൾ ഭൗതിക ശരീരം വീട്ടിൽ കൊണ്ടുവരാൻ കഴിയാത്ത ദുരനുഭവം ഇവിടെയുണ്ടായിട്ടുണ്ട്. കുട്ടികൾക്ക് ഇതുവഴി സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ വാടകവീട്ടിലേക്കു മാറിയവരും ഉണ്ട്.
കോർപറേഷൻ രൂപീകരിച്ച വർഷം റോഡ് കോൺക്രീറ്റ് ചെയ്തതാണ്.
ഓട നിർമിച്ചു വെള്ളം ഒഴുകിപ്പോകാൻ സൗകര്യമൊരുക്കണേ എന്ന് അവർ പറയാൻ തുടങ്ങിയിട്ടു രണ്ടര പതിറ്റാണ്ടോളമായി.
തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ ‘ഇപ്പ ശരിയാക്കിത്തരാം ’ എന്നു പറഞ്ഞു വോട്ടു പിടിക്കുന്നതല്ലാതെ റോഡിന് ഇതുവരെ മാറ്റമൊന്നുമില്ല. ഓട നിർമിച്ചു വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു നിരന്തര സമരം നടത്തുമെന്നു ബിജെപി വടക്കേവിള ഏരിയ നേതാക്കളായ ഗണേഷ്, വി.ശരത്, അനുരൂപ് എന്നിവർ പറഞ്ഞു.
റെയിൽവേ ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ചിട്ട് ഭൗതികശരീരം വീട്ടിൽ കൊണ്ടുവരാൻ പോലും കഴിഞ്ഞില്ല.
സഹോദരന്റെ വീട്ടിലാണു പൊതുദർശനത്തിനു വച്ചത്. വർഷത്തിൽ രണ്ടോ മൂന്നോ മാസമാണ് ഇവിടെ താമസിക്കാൻ കഴിയുന്നത്.
16 വർഷം മുൻപാണ് ഇവിടെ വീടു വാങ്ങിയത്. അന്നു മുതൽ ഈ ദുരിതം അനുഭവിക്കുകയാണ്.
കെ.വത്സല, തിരുവോണം.
കാലിൽ ത്വക് രോഗമാണ്.
രാത്രിയിൽ ഉപ്പുവെള്ളത്തിൽ കാലിട്ടാണ് ഇരിക്കുന്നത്. കൊച്ചുമക്കൾക്കു സ്കൂളിൽ പോകേണ്ടതിനാൽ വീടു വാടകയ്ക്ക് എടുത്താണു താമസിക്കുന്നത്’
എ.ശ്യാമള, പ്രദേശവാസി
പാചക വാതക സിലിണ്ടർ വരെ ദൂരെ നിന്നു വെള്ളക്കെട്ടിലൂടെ ചുമന്നുകൊണ്ടു വരണം.
പല വീട്ടുകാരും വാടകവീട്ടിലാണ്. റോഡ് നന്നാക്കാൻ ലക്ഷങ്ങൾ അനുവദിച്ചെന്നു പറയുന്നതല്ലാതെ ഇതുവരെ നന്നാക്കിയിട്ടില്ല.
എസ്.ശോഭ, പ്രദേശവാസി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]