
കൊല്ലം ∙ ട്രോളിങ് നിരോധനം അവസാനിച്ചതോടെ ഇന്നലെ പുലർച്ചെ ശക്തികുളങ്ങരയിൽ നിന്ന് കടലിൽ പോയ ബോട്ട് പുലിമുട്ടിൽ തട്ടി മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന 12 മത്സ്യത്തൊഴിലാളികൾ നീന്തി കരയിലെത്തി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ നേടി. ഇന്നലെ പുലർച്ചെ 4ന് ശക്തികുളങ്ങര ഹാർബറിന് സമീപമാണ് അപകടം. രാജു വലേറിയന്റെ ഉടമസ്ഥതയിലുള്ള ഹലേലൂയ എന്ന ബോട്ടാണ് മറിഞ്ഞത്.
സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ബോട്ടിന്റെ എൻജിൻ നിലയ്ക്കുകയും ബോട്ട് സ്റ്റാർട്ട് ആകാത്തതിനാൽ ശക്തമായ തിരയിൽപെട്ട് പുലിമുട്ടിൽ ഇടിച്ചു മറിയുകയായിരുന്നു. വിജയകുമാർ, മൈലാപ്പിള്ളി മോഹൻ, നരിസിംഹലു, യേരുപിള്ളി അപ്പറാവു, ശ്രീദാം ദാസ്, തപൻ ദാസ്, ഗൂർദാസ്, രാംദാസ്, സൈനിക് ദാസ്, ദീപക് രാജ്, കുമാർ, ജോസ് എന്നിവർക്കാണ് പരുക്കേറ്റത്.
നീണ്ടകര കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]