
മെഡിക്കൽ ക്യാംപ് ഇന്ന്
പുനലൂർ ∙ താഴെകടവാതുക്കൽ ഗാലക്സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന് ഉച്ചയ്ക്ക് 1ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടന ചെയ്യും. 9ന് പുനലൂർ ഗവ.
ആശുപത്രിയിൽ രക്തദാനവും നടത്തും. ഏഴ് ഡോക്ടർ മാർ പങ്കെടുക്കും.
രക്തദാന ക്യാംപ് നഗരസഭ അധ്യക്ഷ കെ.പുഷ്പലത ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് പ്രസിഡന്റ് അൻവർ അലി, സെക്രട്ടറി അനസ് അലി പുനലൂർ എന്നിവർ അറിയിച്ചു.
റോഡ് സുരക്ഷ: യോഗം ഇന്ന്
കൊല്ലം∙ റോഡ് സുരക്ഷാ അവലോകനയോഗം ഇന്നു രാവിലെ 11.30 ന് അഡിഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ ചേംബറിൽ ചേരും.
അഭിമുഖം 6ന്
കൊല്ലം ∙ പെരുമൺ എൻജിനീയറിങ് കോളജ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അഡ്ഹോക് അസി. പ്രഫസർ (താൽക്കാലികം) ഒഴിവിലേക്ക് 6നു രാവിലെ 10.30നു കോളജിൽ അഭിമുഖം നടക്കും.
ഫോൺ – 0474 2550500.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നൽകുന്ന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലയിലുള്ളവർക്ക് അപേക്ഷിക്കാമെന്ന് സംസ്ഥാന കമ്മിറ്റി അംഗം എസ്.ബിനു, എസ്.കണ്ണൻ, ജില്ലാ കൺവീനർ അജിത കുമാരി എന്നിവർ പറഞ്ഞു. സംഘടനയുടെ അംഗത്വ വിതരണ ക്യാംപെയ്ൻ തുടങ്ങി.
ഈ മാസം 10 വരെയാണു ക്യാംപെയ്ൻ നടത്തുക. അംഗമാകാൻ താൽപര്യമുള്ളവർ ബന്ധപ്പെടണമെന്നും ഭാരവാഹികൾ പറഞ്ഞു.
ഫോൺ: 9037034934. കൊട്ടാരക്കര ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ ഈ വർഷം പതിനൊന്നാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സയൻസിന് ഒരു സീറ്റും കൊമേഴ്സിനു 19 സീറ്റും ഉണ്ട്. മെറിറ്റ് അടിസ്ഥാനത്തിലാണു പ്രവേശനം നടത്തുക.
അപേക്ഷകൾ 10 വരെ നൽകാം. ഫോൺ: 8281892099.
ജനറൽ സീറ്റുകളിലേക്ക് അഡ്മിഷൻ
പുനലൂർ ∙ഗവ.എയ്ഡഡ് അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎസ്സി മാത്തമാറ്റിക്സ് ബിരുദ കോഴ്സിലേക്കുള്ള ഒഴിവുള്ള ജനറൽ സീറ്റുകളിലേക്ക് അഡ്മിഷന് താൽപര്യമുള്ള നിർധന വിദ്യാർഥിനികൾക്ക് ഓഫിസിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 9947864504, 99950 60237
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]