
റോഡുകളുടെ നവീകരണം: 5 കോടി അനുവദിച്ച് ഒന്നര വർഷമായിട്ടും ടെൻഡർ നടപടി പൂർത്തീകരിച്ചില്ല
പരവൂർ∙ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നവീകരണത്തിന് ഒന്നര വർഷം മുൻപ് 5 കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടും ടെൻഡർ നടപടി പൂർത്തീകരിച്ചില്ല.പരവൂർ-കലയ്ക്കോട്, മണിയംകുളം പാലം-കുട്ടൂർ പാലം റോഡ്, പരവൂർ-തെക്കുംഭാഗം റോഡ് എന്നിവയുടെ നവീകരണത്തിനാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 5 കോടി രൂപ അനുവദിച്ചു ഉത്തരവിറങ്ങിയത്. റോഡ് നവീകരണം അനന്തമായി വൈകുകയാണ്.
∙പരവൂർ-തെക്കുംഭാഗം റോഡ്
5 വർഷത്തിലേറെയായി നവീകരണം മുടങ്ങിക്കിടക്കുന്ന റോഡ് തകർച്ചയുടെ വക്കിലാണ്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ടാറിങും വലിയ കുഴികളും വശങ്ങളിൽ പൈപ്പ് ലൈനും കേബിളുകളും സ്ഥാപിക്കാൻ എടുത്ത കുഴികളും കാരണം അപകടങ്ങൾ പതിവാണ് .
കഴിഞ്ഞ വർഷം 2 അപകട മരണങ്ങളും ഉണ്ടായി.
1.പരവൂർ–തെക്കുംഭാഗം റോഡിൽ തെക്കുംഭാഗം ഓഡിറ്റോറിയത്തിന് സമീപത്തെ റോഡിലെ കുഴികൾ. വളവായതിനാൽ ഇവിടെ കുഴിയിൽ വീണുള്ള വാഹനാപകടങ്ങൾ പതിവാണ്.
2.ഒല്ലാൽ ബൈപാസിലെ കോൺക്രീറ്റ് ഇളകി രൂപപ്പെട്ട
കുഴി.
∙പരവൂർ-കലയ്ക്കോട് റോഡ്
നവീകരണം മുടങ്ങിയതിനാൽ റോഡിന്റെ പല ഭാഗത്തും ചെറിയ മഴയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു. അനുവദിച്ച തുകയിൽ പൂതക്കുളം പഞ്ചായത്തിലെ വെട്ടുവിളമുക്ക് മുതൽ കലയ്ക്കോട് വരെയാണ് നവീകരണം നടത്തുന്നത്.
∙കുട്ടൂർപാലം- മണിയംകുളം പാലം റോഡ്
കൊല്ലം-വർക്കല തീരദേശപാതയുടെ ഭാഗമായ റോഡ് ഒട്ടേറെ വിനോദ സഞ്ചാരികളാണ് ഉപയോഗിക്കുന്നത്. വർഷങ്ങളായി നവീകരണം മുടങ്ങി കിടക്കുകയാണ്.
മഴക്കാലത്ത് റോഡിന്റെ പലഭാഗത്തും രൂക്ഷമായ വെള്ളക്കെട്ടാണ് . മണിയംകുളം തോടിന്റെ സുരക്ഷവേലി കടകയറി കിടക്കുന്ന അവസ്ഥയാണ്.
∙നഗരസഭ റോഡുകളും തകർച്ചയിൽ
നവീകരണം മുടങ്ങിയതിനാൽ നഗരസഭ പരിധിയിലെ റോഡുകളും തകർച്ചയുടെ വക്കിലാണ്. ദയാബ്ജി ജംക്ഷൻ-കിഴക്കിടംമുക്ക് റോഡാണ് കൂടുതൽ തകർന്നത്. റോഡിലെ കുഴികൾ രൂക്ഷമായ വെള്ളക്കെട്ടാണ് .
ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപെടുന്നതും പതിവാണ്. റോഡിന്റെ നവീകരണം മുടങ്ങിയിട്ട് അഞ്ചിലേറെ വർഷമായി. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർ ബി.അശോക് കുമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചിരുന്നു. ഒല്ലാൽ ബൈപാസും തകർച്ചയിലാണ്.
കോൺക്രീറ്റ് ഇളകിമാറി ഇരുമ്പ് കമ്പികൾ പുറത്തു കാണുന്ന അവസ്ഥയിലാണ് റോഡിലെ കുഴികൾ. രാത്രി വെളിച്ചം കുറവായതിനാൽ ഇരുചക്ര വാഹനയാത്രക്കാർ കുഴിയിൽ വീണാൽ വലിയ അപകടമാകും സംഭവിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]