ചവറ ∙ തമിഴ്നാട് തീരങ്ങളിലെ ധാതുമണൽ ഖനനം ചെയ്ത് മൂല്യവർധിത ഉൽപന്നങ്ങളാക്കുന്നതിനു കേരളവും തമിഴ് നാടും കൈകോർക്കുന്നു. ഇതു സംബന്ധിച്ചു മന്ത്രി പി.രാജീവും തമിഴ്നാട് വ്യവസായ മന്ത്രി ഡോ.ടി.ആർ.ബി രാജയുടെ സാന്നിധ്യത്തിൽ പ്രാഥമിക ചർച്ചകൾ നടന്നു.
തമിഴ്നാട്ടിൽ ലഭ്യമായ വിഭവശേഷി കേരളത്തിന്റെ സാങ്കേതിക വൈദഗ്ധ്യവുമായി സമന്വയിപ്പിക്കുകയാണ് ലക്ഷ്യം.
ടൈറ്റാനിയം ഡയോക്സൈഡ് നിർമാണത്തിലെ അസംസ്കൃത വസ്തുവായ ഇൽമനൈറ്റ് തമിഴ്നാട്ടിൽ നിന്നു ലഭ്യമാക്കുന്നതിന് മുന്നോട്ടു വയ്ക്കുന്ന പദ്ധതികൾ സാമ്പത്തികമായി ലാഭകരമാണെന്ന് കെഎംഎംഎൽ വിലയിരുത്തിയിരുന്നു.
ഖനനവും മൂല്യവർധനവും തമിഴ്നാടിന്റെ അതിർത്തിക്കുള്ളിൽ തന്നെ നടക്കണമെന്ന നിർദേശം തമിഴ്നാട് മുന്നോട്ടുവച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മണൽ ഖനനത്തിന് കെഎംഎംഎല്ലിന് കേന്ദ്രാനുമതിക്കും ഭൂമി അനുവദിക്കുന്നതിനും തമിഴ്നാട് സർക്കാരിനോട് കമ്പനി സഹായം അഭ്യർഥിച്ചു.
ധാതു ഖനനത്തിന് പുറമേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഭരണ നിർവഹണം, ഇവി എക്കോ സിസ്റ്റം, ടൂറിസം, സാങ്കേതിക മേഖലകൾ തുടങ്ങിയവയിലെ സഹകരണവും ചർച്ചയുടെ ഭാഗമായി.
മന്ത്രിമാർക്കൊപ്പം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, തമിഴ്നാട് പ്രിൻസിപ്പൽ സെക്രട്ടറി വി.അരുൺ റോയി, കെഎംഎംഎൽ എംഡി പി.പ്രദീപ് കുമാർ, മിനറൽ സെപ്പറേഷൻ പ്ലാന്റ് ഹെഡ് ടി.കാർത്തികേയൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

