കരുനാഗപ്പള്ളി ∙ ഡ്രൈ ഡേയും, ഓച്ചിറ കാളകെട്ട് ഉത്സവവും മുന്നിൽ കണ്ട് കൂടിയ വിലയ്ക്ക് വിൽപന നടത്താൻ കരുതിയിരുന്ന 190 കുപ്പികളിലായുള്ള 95 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.ജി.രഘുവിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. വിദേശമദ്യം വീട്ടിലും സ്കൂട്ടറിലുമായി സൂക്ഷിച്ച കുറ്റത്തിനു കുലശേഖരപുരം ആദിനാട് വടക്ക് കോയിക്കൽ വീട്ടിൽ ജെ.ശ്രീരാജിനെ (39) അറസ്റ്റ് ചെയ്തു.
ആദിനാട് വടക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കൊണ്ടു നടന്ന് മദ്യ വിൽപന നടത്തുന്നതിനിടയിലാണു ശ്രീരാജ് എക്സൈസ് പിടിയിലാകുന്നത്. തുടർന്നു ശ്രീരാജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലും മദ്യം ശേഖരം കണ്ടെത്തി. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം (ഗ്രേഡ്) പ്രിവന്റീവ് ഓഫിസർ ജി.അഭിലാഷ്.
സിവിൽ എക്സൈസ് ഓഫിസർമാരായ കിഷോർ, ഹരിപ്രസാദ്, ഗോപകുമാർ, അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]