കൊല്ലം ∙ ലക്ഷ്മിനട മഹാലക്ഷ്മി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നൽകുന്ന വിദ്യാവാണി പുരസ്കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപി ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണന് സമ്മാനിച്ചു.
വിജയദശമി പുരസ്കാരം കൊട്ടാരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രം അഡ്മിനിസ്ട്രേഷൻ ട്രസ്റ്റിന് വേണ്ടി പ്രസിഡന്റ് എസ്.ശങ്കരസുബ്രഹ്മണ്യൻ, സെക്രട്ടറി എൻ.രാമകൃഷ്ണൻ എന്നിവർ സുരേഷ് ഗോപിയിൽ നിന്ന് ഏറ്റുവാങ്ങി. ഉപദേശ സമിതി പ്രസിഡന്റ് സ്കന്ദൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.ശരവണൻ, കാൻ ചാനൽ ചീഫ് എഡിറ്റർ സുരേഷ്, തേവള്ളി ഡിവിഷൻ കൗൺസിലർ ബി.ശൈലജ, രക്ഷാധികാരി മായ ബാബു, എസ്.രമേശ് കുമാർ, കമ്മിറ്റി അംഗം പ്രീതി ശിവകുമാർ, ആർ.യദുകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]