ആര്യങ്കാവ് ∙ ഒാണക്കാലത്ത് അനധികൃത കടത്ത് തടയാൻ അതിർത്തിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കാവലും ശക്തമായ പരിശോധനയും ഏർപ്പെടുത്തി. കോട്ടവാസലിലും ശ്രീധർമശാസ്താ ക്ഷേത്രം കവലയിലും പൊലീസ്, വനം, ജിഎസ്ടി, ശ്വാന സേന, ഹൈവേ പട്രോൾ, മോട്ടർ വാഹന വകുപ്പ് എന്നിവയാണു പരിശോധന നടത്തുന്നത്. വരുന്ന ഒരാഴ്ച ഇതു തുടരും.
ഒാണക്കാലത്തു തമിഴ്നാട്ടിൽ നിന്നു ചരക്കു വാഹനങ്ങൾ അടക്കമുള്ളവയുടെ തിരക്ക് വർധിച്ചതോടെ ഗതാഗതക്കുരുക്കിലാണ് അതിർത്തി മേഖല. തിരക്കു മുതലെടുത്തു നടക്കാൻ സാധ്യതയുള്ള അനധികൃത കടത്തു തടയാനാണു ശക്തമായ പരിശോധന ഏർപ്പെടുത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]