കൊട്ടിയം∙ പാചകവാതകവുമായി പോയ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരുക്കില്ല.
അപകടത്തെ തുടർന്ന് വാഹനത്തിന്റെ കാബിൻ തകർന്നു. ഇന്നലെ പുലർച്ചെ 4ന് കൊട്ടിയം സിതാര ജംക്ഷന് സമീപം ചാത്തന്നൂരിലേക്കു പോകുന്ന സർവീസ് റോഡിലായിരുന്നു അപകടം.
തിരുവനന്തപുരം മേനംകുളത്തേക്കു പോയ കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ദേശീയ പാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാനായി സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ഇവിടെ സർവീസ് റോഡിന് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വീതിയും കുറവാണ്. ദിശാ ബോർഡ് സ്ഥാപിച്ചിരുന്നു എങ്കിലും മറ്റു വാഹനങ്ങൾ തട്ടി തകർന്ന നിലയിലായിരുന്നു.
ഇവിടെ എത്തിയപ്പോൾ ഏതു പാതയിലേക്കു പോകണമെന്ന് ഡ്രൈവർക്ക് ആശങ്കയായി.
വെട്ടിത്തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. അപകടത്തെ തുടർന്ന് രാവിലെ ലോറി ഇവിടെ നിന്നു നീക്കാൻ സാധിച്ചില്ല.
ഇതുവഴി കടന്നു വന്ന വലിയ വാഹനങ്ങൾ ഏറെ നേരം വഴി തിരിച്ചു വിട്ടു. ഉച്ചയ്ക്ക് 1.30ന് മറ്റൊരു ലോറി കാബിൻ എത്തിച്ച് ഇത് പാചകവാതക കണ്ടെയ്നർ കാബിനിൽ ഘടിപ്പിച്ച ശേഷമാണ് വാഹനം ഇവിടെ നിന്നു നീക്കിയത്.
അതിനിടെ ഇന്നലെ അപകടം ഉണ്ടായ സ്ഥലത്ത് വലിയ ദിശാബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
ഇവിടെ നേരത്തേ സ്ഥാപിച്ചിരുന്ന ബോർഡ് വലുപ്പം ഇല്ലാത്തതായിരുന്നു. വലിയ വാഹനങ്ങൾ തട്ടി ഇവ തകർന്ന നിലയിലാണ്. മറ്റു സർവീസ് റോഡുകളെ അപേക്ഷിച്ച് ഇവിടെ വീതി കുറവാണ്.
ദേശീയ പാതയും സർവീസ് റോഡും രണ്ടായി തിരിയുന്ന ഇവിടെ ആദ്യമായി ഇതുവഴി വാഹനം ഒാടിച്ചു വരുന്ന ഡ്രൈവർമാർക്ക് ആശങ്കയുണ്ടാക്കാറുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]