കൊല്ലം∙ അയത്തിൽ ജംക്ഷനിലെ അടിപ്പാതയിലൂടെ വാഹനങ്ങൾ കടത്തി വിടണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. ഇന്നലെ ഇതുവഴി വന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗത കുരുക്കിൽപെട്ടു.
നാട്ടുകാരാണ് ഇന്നലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ മുന്നിട്ടിറങ്ങിയത്. ഗതാഗത കുരുക്ക് രൂക്ഷമായിട്ടും കൂടുതൽ പൊലീസിനെയോ, ട്രാഫിക് വാർഡന്മാരെയോ നിയമിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കരാർ കമ്പനി നിയമിച്ചിട്ടുള്ള രണ്ടു പേരാണ് ഗതാഗത നിയന്ത്രണത്തിനായി ഉള്ളത്.
കൊല്ലം–ആയൂർ സംസ്ഥാന ഹൈവേ കടന്നു പോകുന്ന ഭാഗമാണ് അയത്തിൽ ജംക്ഷൻ.
ഏതാനും ദിവസങ്ങളായി ഇവിടെ വലിയ തോതിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാൻ പാലത്തിന് അടിയിലൂടെ വാഹനങ്ങൾ കടത്തി വിടണമെന്ന് ദേശീയ പാത കരാർ കമ്പനി അധികൃതരെ ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒട്ടേറെ തവണ അറിയിച്ചിട്ടും ആവശ്യം പരിഗണിച്ചില്ല.
ഇന്നലെ രാവിലെ ഉണ്ടായ ഗതാഗത കുരുക്ക് ഉച്ചവരെ നീണ്ടു.സംസ്ഥാന ഹൈവേക്ക് വേണ്ടി മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയായ കല്ലുംതാഴം, പാലത്തറ, മേവറം, കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിൽ പാലങ്ങൾക്ക് അടിയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
എന്നാൽ അയത്തിൽ ബൈപാസ് ജംക്ഷനിലെ പാലം മാത്രം തുറക്കുന്നില്ല. പാലം തുറക്കാത്തതിന് എതിരെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും പ്രതിഷേധവുമായി എത്തി.
ബസുകൾ കുരുക്കിൽ പെട്ട് കിടക്കുന്നതിനാൽ ട്രിപ്പുകൾ മുടങ്ങുന്നു.
കണ്ണനല്ലൂർ ഭാഗത്ത് നിന്നു കൊല്ലത്തേക്ക് വരുന്ന ബസുകൾക്ക് കൊല്ലത്ത് പോയി മടങ്ങാനാകാതെ സർവീസ് നിർത്തിവച്ച് തിരികെ പോകേണ്ട അവസ്ഥയാണ്. ബൈപാസ് റോഡിലും സംസ്ഥാന ഹൈവേയിലുമുള്ള പ്രധാന ആശുപത്രികളിലേക്ക് എത്തുന്നവരും രോഗികളുമായി വരുന്ന ആംബുലൻസുകളും അയത്തിൽ ജംക്ഷനിൽ എത്തിയാൽ ഗതാഗത കുരുക്കിൽപ്പെടും.
രാവിലെയും വൈകിട്ടും അയത്തിൽ ജംക്ഷൻ മുതൽ പുന്തലത്താഴം വരെയും കൊല്ലം ഭാഗത്തേക്കുള്ള റോഡിൽ പുളിയത്തുമുക്ക് മുതൽ അയത്തിൽ വരെയും വാഹനങ്ങളുടെ വലിയ നിരയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]