
അധ്യാപക ഒഴിവ്
ഓയൂർ ∙ മുട്ടറ ഗവ. വിഎച്ച്എസ്എസിൽ എൽപിഎസ്ടി, ഓഫിസ് അറ്റൻഡന്റ് എന്നീ തസ്തികളിൽ ഓരോ താൽക്കാലിക ഒഴിവുണ്ട്.
ഇന്നു രാവിലെ 10.30നു സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിന് ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണമെന്നു പ്രധാന അധ്യാപിക അറിയിച്ചു.
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൊല്ലം ∙ പുനലൂർ നെല്ലിപ്പള്ളി സർക്കാർ കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. 4ന് രാവിലെ 10ന് നടത്തുന്ന എഴുത്തു പരീക്ഷ/ഇന്റർവ്യൂവിൽ പങ്കെടുക്കണം.
0475-2229670.
തൊഴിലധിഷ്ഠിത കോഴ്സുകൾ
കൊല്ലം ∙ അടൂർ കെൽട്രോൺ നോളജ് സെന്ററിൽ ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജിസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, സിസി ടിവി, മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റാ എൻട്രി, ടാലി കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 9526229998.
അപേക്ഷിക്കാം
കൊല്ലം ∙ കേരള ഷോപ്സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നൽകുന്ന വിദ്യാഭ്യാസ ആനൂകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം, പ്രഫഷനൽ, ഡിപ്ലോമ കോഴ്സുകൾ ഉൾപ്പെടെ പഠിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കാണ് സ്കോളർഷിപ് അനുവദിക്കുക.
www.peedika.kerala.gov.in ൽ ഒക്ടോബർ 31 നകം അപേക്ഷിക്കണം. 0474-2792248.
അപേക്ഷ ക്ഷണിച്ചു
പനയം∙ കർഷക ദിനാചരണത്തിന്റെ ഭാഗമായി പനയം പഞ്ചായത്ത് തലത്തിൽ മികച്ച കർഷകരെ ആദരിക്കുന്നതിനായി ഭാഗമായി കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ജൈവ കർഷകർ, വനിതാ കർഷകർ, വിദ്യാർഥി കർഷകർ, മുതിർന്ന കർഷകർ, എസ്സി വിഭാഗം, ക്ഷീര കർഷകർ, പച്ചക്കറി കർഷകർ, മട്ടുപ്പാവ് കൃഷി എന്നീ വിഭാഗങ്ങളിലേക്ക് കൃഷി ഭവനിൽ അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 5.
മികച്ച കർഷകരെ ആദരിക്കും
കല്ലുവാതുക്കൽ ∙ ചിങ്ങം ഒന്ന് കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഭാഗമായി കല്ലുവാതുക്കൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കും.
മികച്ച ജൈവ കർഷകൻ/കർഷക, മികച്ച വനിതാ കർഷക, മികച്ച എസ്സി, എസ്ടി കർഷകൻ/കർഷക, മുതിർന്ന കർഷകൻ/ കർഷക, മികച്ച വിദ്യാർഥി കർഷകൻ/കർഷക, മികച്ച ക്ഷീര കർഷകൻ/ കർഷക, മികച്ച സമ്മിശ്ര കർഷകൻ/ കർഷക, മികച്ച നെൽക്കർഷകൻ/ കർഷക, മികച്ച കേരകർഷകൻ/ കർഷക എന്നിവരെയാണ് ആദരിക്കുന്നത്. 8 വരെ കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കാം. പരവൂർ∙ പരവൂർ കൃഷിഭവനിൽ കർഷകദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്നു.
മികച്ച കർഷകൻ, മികച്ച കർഷക, മികച്ച നെൽ കർഷകൻ, കർഷക, മികച്ച ജൈവ കർഷകൻ, കർഷക, മികച്ച വിദ്യാർത്ഥി കർഷകൻ, കർഷക, മികച്ച കർഷക തൊഴിലാളി, മുതിർന്ന കർഷകൻ, കർഷക, മികച്ച കർഷകൻ, കർഷക (എസ്സി വിഭാഗം), മികച്ച യുവകർഷകൻ, കർഷക, അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി എന്നീ വിഭാഗങ്ങളിലാണ് ആദരിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത്. 4നു മുൻപ് പരവൂർ കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
ഓണസമ്മാനമായി കാർ നൽകും
വേളമാനൂർ ∙ ഗാന്ധിഭവൻ സ്നേഹാശ്രമത്തിനു കെഎസ്എഫ്ഇയുടെ പൊതുനന്മ ഫണ്ടിൽ നിന്നു പത്തു ലക്ഷം രൂപ വിലയുള്ള കാർ ഓണസമ്മാനമായി നൽകും.
നാളെ രാവിലെ 8ന് കൊട്ടാരക്കരയിൽ ധനകാര്യ മന്ത്രിയുടെ ക്യാംപ് ഓഫിസിൽ മന്ത്രി കെ.എൻ.ബാലഗോപാൽ വാഹനം ഗാന്ധിഭവനു നൽകും. കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ അധ്യക്ഷത വഹിക്കും.
സ്വാതന്ത്ര്യ സമര ക്വിസ് നാളെ
കുണ്ടറ∙ കെപിസിസി വിചാർ വിഭാഗ് നടത്തുന്ന സ്വാതന്ത്ര്യ സമര ക്വിസ് നാളെ നടക്കും.
രാവിലെ 10ന് കുണ്ടറ മാർത്തോമ്മാ ഹൈസ്കൂൾ വച്ച് നടക്കുന്ന മത്സരത്തിൽ ഒരു സ്കൂളിൽ നിന്ന് 5 വിദ്യാർഥികൾക്ക് വരെ പങ്കെടുക്കാം. റജിസ്ട്രേഷൻ 9.30ന് ആരംഭിക്കും.
റബർ ടാപ്പിങ് പരിശീലനം
പുനലൂർ ∙ റബർ ബോർഡ് റീജൻ ഓഫിസ് പരിധിയിൽ ഇടമൺ 34ൽ പ്രവർത്തിക്കുന്ന റബർ ടാപ്പിങ് പരിശീലന കേന്ദ്രത്തിൽ ഈ മാസം ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
18നും 59നും മധ്യേ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്ന റബർ കർഷകരും ടാപ്പിങ് തൊഴിലായി സ്വീകരിക്കാൻ താൽപര്യമുള്ളവരും പ്രായം തെളിയിക്കുന്ന രേഖകളുമായി ഇടമൺ 34ൽ പ്രവർത്തിക്കുന്ന ടാപ്പിങ് പരിശീലന കേന്ദ്രത്തിലോ പുനലൂർ റീജനൽ ഓഫിസിലോ എത്തണമെന്നു ഡവലപ്മെന്റ് ഓഫിസർ അറിയിച്ചു. ഫോൺ – 9496431140, 8547701452, 9846563349.
യോഗയും നൃത്ത പരിശീലനവും
ഓച്ചിറ∙നിള കൾചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗാർഡൻ തിയറ്ററിൽ യോഗയും നൃത്ത പരിശീലനവും ആരംഭിക്കുന്നു.
യോഗ മാസ്റ്റർ രാജഗോപാൽ പരിശീലനത്തിനു നേതൃത്വം വഹിക്കുന്നത്. നൃത്ത പരിശീലനം പൂജ സ്കൂൾ ഓഫ് ഡാൻസിന്റെയും നേതൃത്വത്തിലാണ്.
പ്രായപരിധിയില്ലാതെ എല്ലാവർക്കും പങ്കെടുക്കാമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ കൺവീനർ വി.ബിനുലാൽ അറിയിച്ചു. 9744321129.
മെഗാ മെഡിക്കൽ ക്യാംപ് 3ന്
ചാത്തന്നൂർ ∙ വിളപ്പുറം ആനന്ദവിലാസം ഗ്രന്ഥശാലയിൽ പാലത്തറ എൻഎസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നടത്തും.
3 രാവിലെ 9 മുതൽ ഒന്നുവരെയാണ് ക്യാംപ്. കൊല്ലം അഡിഷനൽ ജില്ലാ മജിസ്ട്രേട്ട് ജി.നിർമൽകുമാർ ഉദ്ഘാടനം ചെയ്യും.
ജനറൽ മെഡിസിൻ, ഇഎൻടി, ഗൈനക്കോളജി, ഒഫ്താൽമോളജി, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ പരിശോധനകൾ ഉണ്ടായിരിക്കും. റജിസ്ട്രേഷൻ ആരംഭിച്ചതായി ഗ്രന്ഥശാലാ പ്രസിഡന്റ് ഡി.സുധീന്ദ്ര ബാബു, സെക്രട്ടറി ബി.ഹരിലാൽ എന്നിവർ അറിയിച്ചു.
നേത്ര ചികിത്സാ ക്യാംപ് നാളെ
കൊല്ലം ∙ കുണ്ടറ എൽഎംഎസ് ആശുപത്രിയും കൊല്ലം വൈഎംസിഎയും ചേർന്നു നാളെ ക്രേവന് സ്കൂളിനു സമീപമുള്ള സിഎസ്ഐ ബാലഭവൻ ഹാളിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടത്തും.
താൽപര്യമുള്ളവർ 9 മണിക്ക് എത്തിച്ചേരണം. ഫോൺ: 8086518360.
സൗജന്യ നേത്ര പരിശോധനാ ക്യാംപ് ഇന്ന്
ഓയൂർ ∙ വാക്കനാട് ഗവ.
ഹയർസെക്കൻഡറി സ്കൂളിലെ നാഷനൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപ് ദൃഷ്ടി 2025 ഇന്നു രാവിലെ 10 മുതൽ 1 വരെ നടക്കും. ഫോൺ – 7560953477, 94971553936.
എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് കരിങ്ങന്നൂരിൽ
കരിങ്ങന്നൂർ ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ ആയ എം ഫോർ മാരി ഡോട് കോമിനെക്കുറിച്ച് അറിയാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം.
കരിങ്ങന്നൂർ ജംക്ഷനിൽ കിച്ചൂസ് ബേക്കറിക്കു സമീപമുള്ള സംസ്ഥാന വ്യാപാരി വ്യവസായി ഓഫിസിൽ ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു റജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം എം ഫോർ മാരി ഡോട് കോമിന് ഉണ്ട്.
ഫോൺ – 9074556548.
എം ഫോർ മാരി ഡോട്ട് കോം സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് ഞാറയ്ക്കലിൽ
അഞ്ചാലുംമൂട് ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ ആയ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ചു കൂടുതൽ അറിയാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം. പെരിനാട് ഞാറയ്ക്കൽ ജംക്ഷനിലെ മോഡേൺ ആർട്സ് തിയറ്റേഴ്സ് ലൈബ്രറിയിൽ ഇന്നും നാളെയും 10 മുതൽ 5 വരെയാണു ഡ്രൈവ് നടക്കുക.
വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം ആണ് എം ഫോർ മാരി ഡോട്ട് കോമിന് ഉള്ളത്. ഫോൺ: 7012667928.
ഗതാഗത നിരോധനം
കൊല്ലം ∙ പുത്തയം തോട്ടംമുക്ക് റോഡിലെ കലുങ്കിന്റെ പുനർനിർമാണത്തിനായി ഇന്നു മുതൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി ചടയമംഗലം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. തോട്ടംമുക്കിൽ നിന്നു പുത്തയം റോഡ് വഴി പുത്തയം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കാഞ്ഞിരംവിള കടമ്പറ ഈക്കാല്മുക്ക് ഉടയൻകാവ് വഴി പോകണം.
ജലവിതരണം മുടങ്ങും
ഓച്ചിറ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഓച്ചിറ കുടിവെള്ള പദ്ധതിയുടെ പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി ഓച്ചിറ സെക്ഷൻ പരിധിയിലെ കരുനാഗപ്പള്ളി നഗരസഭ, ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം, ആലപ്പാട് പഞ്ചായത്തുകളിൽ 5 മുതൽ 8വരെയുള്ള ദിവസങ്ങളിൽ ജലവിതരണം മുടങ്ങുന്നതാണെന്നു അധികൃതർ അറിയിച്ചു.
വൈദ്യുതി മുടക്കം
പള്ളിമുക്ക്∙കൗസ്തുഭം, തൂമ്പാറ്റ്, വള്ളുവൻതറ 9 മുതൽ 6 വരെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]