മഴ, കാറ്റ്: വ്യാപക നാശനഷ്ടം; വൈദ്യുതി തൂണുകൾ തകർന്നു
പരവൂർ∙ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും പരവൂരിലും പൂതക്കുളത്തും വൈദ്യുതി തൂണുകൾ തകരുകയും 24 മണിക്കൂറിലേറെ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. കലയ്ക്കോട് മേഖലയിൽ ഒരു ദിവസം മുഴുവൻ വൈദ്യുതി മുടങ്ങി.
ഇന്നലെ വൈകിട്ടോടെയാണ് മിക്ക പ്രദേശങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായത്. പൂതക്കുളം കെഎസ്ഇബി സെക്ഷനു കീഴിയിൽ 14 എൽടി പോസ്റ്റുകളും ആറ് 11 കെവി പോസ്റ്റുകളും മരം വീണ് തകർന്നു.
കലയ്ക്കോട്, ഒഴുകുപാറ മേഖലകളിൽ പുതിയ പോസ്റ്റുകൾ സ്ഥാപിക്കേണ്ടതിനാലാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ വൈകുന്നതെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. പരവൂർ നഗരസഭ മേഖലയിൽ 33 കെവി ഫീഡർ ലൈനിലേക്ക് മരം വീണാണ് വൈദ്യുതി നിലച്ചത്.
ഐടിസി, പാറേക്കാവ്സ മാലാക്കായൽ, പൊഴിക്കര, കോട്ടമൂല, തെക്കുംഭാഗം, എന്നിവിടങ്ങളിലാണ് കൂടുതൽ മരങ്ങൾ വീണത്. 5 എൽടി പോസ്റ്റുകൾ തകർന്നു.
തഴുത്തലയിൽ വൈദ്യുതത്തൂൺ മരം വീണു തകർന്നപ്പോൾ
∙ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. പരവൂർ കോങ്ങാൽ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ സാമഗ്രികൾ സൂക്ഷിക്കുന്ന വള്ളപ്പുര തകർന്നു, മത്സ്യത്തൊഴിലാളി ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
കോങ്ങാൽ ബിലാൽ മൻസിലിൽ അബ്ദുൾ ലത്തീഫിന്റെ (67) വള്ളപ്പുരയാണ് തകർന്നത്. കാലിനു പരുക്കേറ്റ അബ്ദുൾ ലത്തീഫ് നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കുറുമണ്ടൽ കല്ലുംകുന്ന് ചരുവിളയിൽ മുരുകൻ–ആശ ദമ്പതികളും 3 പെൺമക്കളും താമസിക്കുന്ന വീട് ഇന്നലെ രാവിലത്തെ മഴയിൽ തകർന്നു. തഴുത്തല ജവാഹർ ജംക്ഷനിൽ വീടിന് മുകളിലേക്ക് മരം വീണപ്പോൾ
∙ കനത്ത മഴയിലും കാറ്റിലും തേക്കു മരം കടപുഴകി വീണു വീടിനു നാശം.
മാമ്പള്ളിക്കുന്നം തോട്ടവാരം അനിതാ ഭവനിൽ പി.അയ്യപ്പൻ പിള്ളയുടെ വീടിനു മുകളിലാണ് തേക്കു മരം വീണത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
ചാത്തന്നൂർ മാമ്പള്ളിക്കുന്നം തോട്ടവാരം അനിതാ ഭവനിൽ പി.അയ്യപ്പൻ പിള്ളയുടെ വീടിനു മുകളിൽ തേക്കു മരം വീണ നിലയിൽ.
∙കനത്തമഴയിലും കാറ്റിലും തഴുത്തലയിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും മതിലുകൾക്കും നാശം.
മരങ്ങൾ വീണ് വൈദ്യുതി തൂണുകളും തകർന്നിട്ടുണ്ട്. തഴുത്തല ജവാഹർ ജംക്ഷനിൽ പുത്തൻ വീട്ടിൽ ധന്യയിൽ ലീല ശിവദാസന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് മേൽക്കൂര തകർന്നു.
വീട്ടുപകരണങ്ങളും നശിച്ചു. കുറുമണ്ടൽ കല്ലുംകുന്നിൽ കനത്ത മഴയിൽ തകർന്ന വീട്.
തറവാട് ജംക്ഷനിൽ ലക്ഷ്മീയത്തിൽ ദിനിലിന്റെയും ശ്രീധരത്തിൽ രാജേഷിന്റെയും വീടുകളിലേക്ക് മരം വീണ് നാശനഷ്ടമുണ്ടായി.
വൈദ്യുതി തൂണുകളും ചുറ്റുമതിലും തകർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]