അച്ചൻകോവിൽ ∙ പുനലൂർ കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നിന്ന് അച്ചൻകോവിലേക്കു വരികയായിരുന്ന ബസിനു മുൻപിൽ അപ്രതീക്ഷിതമായി എത്തിയ കാട്ടാന അക്രമാസക്തനായി. വനമേഖലയിലെ സ്ഥിരം സാന്നിധ്യമായ കാട്ടാന ഇക്കുറി ബസ് വഴിയിൽ തടഞ്ഞതോടെ യാത്രക്കാർ അങ്കലാപ്പിലായി.
അലിമുക്ക് അച്ചൻകോവിൽ വനപാതയിൽ കോന്നി ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിലുള്ള ചിറ്റാർ തുറ ഭാഗത്താണു കാട്ടാനയെ കണ്ടത്. ഉടൻ തന്നെ കണ്ടക്ടർ ഉണ്ണിക്കൃഷ്ണന്റെ നിർദേശപ്രകാരം ഡ്രൈവർ ബിജുമോൻ ബസ് നിർത്തി.
പിന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ബസിനെ ലക്ഷ്യമാക്കി വന്ന കാട്ടാന ബസിന്റെ മുൻഭാഗത്തെത്തി കൊമ്പുകൊണ്ടു ബസിൽ കുത്തി. യാത്രക്കാർ ഉറക്കെ നിലവിളിച്ചതോടെ ആന കാട്ടിലേക്കു മടങ്ങുകയായിരുന്നു.
തുറ വളയം ഭാഗത്തെത്തിയപ്പോൾ കാട്ടാന ബസിന്റെ മുൻപിൽ വന്നുപെടുകയായിരുന്നു.
വഴിമാറിത്തരുമായിരുന്ന കാട്ടാന ബസിന്റെ നേർക്കു വരുന്നതു കണ്ടതോടെ ബസ് പിന്നോട്ടെടുത്തു. പിന്നെ നിർത്തിയപ്പോൾ ബസിന്റെ മുൻപിൽ വന്നു കൊമ്പുകൊണ്ടു കുത്തി.
യാത്രക്കാർ നിലവിളിച്ചതോടെ കാട്ടാന തിരികെ പോകുകയായിരുന്നു. 2 വർഷത്തിനു മുൻപു തുറ പാലത്തിനു സമീപം കാട്ടാന മണിക്കൂറുകളോളം ബസ് തടഞ്ഞിട്ടുണ്ട്.
ബിജുമോൻ, കെഎസ്ആർടിസി ബസ് ഡ്രൈവർ, പുനലൂർ.
ചിറ്റാർ, തുറഭാഗങ്ങളിൽ വർഷങ്ങളായി സാന്നിധ്യം ഉറപ്പിച്ച കാട്ടാന വനപാതയിലൂടെ പോകുന്ന വാഹനത്തെ ആക്രമിക്കാൻ ശ്രമിക്കുന്നത് ഇതാദ്യമായാണ്.
കെഎസ്ആർടിസി ബസിനു മുൻപിലായി ഒരു ബൈക്കിൽ യാത്രക്കാർ ഇതേസമയം കടന്നു പോയിരുന്നു. ഇവരിൽ നിന്നെന്തെങ്കിലും പ്രകോപനം ഉണ്ടായി കാണുമെന്നാണു സംശയം.
കാട്ടാന വനപാതയിലൂടെ നടന്നു വരുന്ന വിവരം ലഭിച്ചതോടെ പാതയിലൂടെ വരികയായിരുന്ന യാത്രക്കാർ വാഹനങ്ങൾ വഴിയിലൊതുക്കി. വനമേഖലയിൽ ശക്തമായ വേനൽച്ചൂട് ആയതിനാൽ ശരീരം ആകെ ചെളിവാരിയിട്ട
നിലയിലായിരുന്നു കാട്ടാന. അച്ചൻകോവിൽ വനപാതയിൽ യാത്രക്കാർക്കു സുരക്ഷ ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

