കൊല്ലം ∙ തഴുത്തല രേവതി ഭവനിൽ അജയകുമാറിനും എസ്.സുധയ്ക്കും സ്വന്തം വീട് സംരക്ഷിക്കാനായത് ജീവനൊടുക്കാൻ തയാറായതിനാലാണ്. 30 വർഷത്തോളം മണലാരണ്യത്തിൽ ‘ഒട്ടകത്തെ മേയ്ക്കുന്നത്’ ഉൾപ്പെടെയുള്ള ജോലികൾ ചെയ്ത് കഷ്ടപ്പെട്ടു സ്വരൂപിച്ച പണം കൊണ്ടു നിർമിച്ച വീടു പൂർണമായി നഷ്ടപ്പെടണ്ടതായിരുന്നു.
ഇളയ സഹോദരൻ ജയകുമാറിനും വീടു നഷ്ടമാകും. 2 തവണയാണ് ഇവിടെ കല്ലിടാൻ എത്തിയത്. 2022 ഡിസംബറിൽ ആയിരുന്നു ആദ്യം.
ജയകുമാർ പാചകവാതക സിലിണ്ടർ തുറന്നു വിട്ടു ജീവനൊടുക്കമെന്നു ഭീഷണിപ്പെടുത്തിയതോടെ അജയകുമാറിന്റെ വീട്ടിലെത്തി.
ഗേറ്റ് പൂട്ടി, ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു മുറിയിൽ കയറി തീ കൊളുത്തുമെന്നു പറഞ്ഞു പ്രതിരോധിച്ചു. മതിൽ ചാടിക്കടക്കാൻ പൊലീസിന് അധികൃതർ നിർദേശം നൽകിയെങ്കിലും തീക്കളിയായി മാറുമെന്നു തോന്നിയതിനാൽ പൊലീസ് ശ്രമം ഉപേക്ഷിച്ചു.
2023 മാർച്ചിൽ വീണ്ടും എത്തിയെങ്കിലും ആത്മഹത്യാ ഭീഷണിയുമായി ചെറുത്തു നിൽപു തുടർന്നതോടെയാണു മഞ്ഞക്കുറ്റി സ്ഥാപിക്കുന്നത് ജില്ലയിൽ നിർത്തി വച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ പോയാൽ മതിയോ, അതാണോ വികസനം എന്നാണ് സുധയുടെ ചോദ്യം.
4 MINUTES AGO 4 MINUTES AGO 8 MINUTES AGO സ്റ്റാൻഡേർഡ് ഗേജ് ആണ് സിൽവർ ലൈൻ. മറ്റൊരു റെയിൽ ലൈനുമായി കണക്ടിവിറ്റിയില്ല.
വസ്തു ഏറ്റെടുക്കുന്നതു സംബന്ധിച്ചു നോട്ടിസ് നൽകുകയോ അറിയിക്കുകയോ ചെയ്യാതെയാണ് കല്ലിടാൻ എത്തിയതെന്ന് അജയകുമാർ പറഞ്ഞു. ‘ഞങ്ങൾ പാർട്ടിക്കാർ ആയിരുന്നു.
അതിൽ നിൽക്കുമ്പോൾ, പാർട്ടി ചെയ്യുന്നതെല്ലാം ശരിയാണെനു തോന്നും. പുറത്തു വരുമ്പോഴാണ് അനീതി മനസ്സിലാകുന്നത്’– അജയകുമാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

