തൃക്കരിപ്പൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 22 പവന് സ്വര്‍ണം മോഷ്ടിച്ചു
കാസർകോട് ∙ തൃക്കരിപ്പൂര്‍ മാണിയാട്ട് ബാങ്കിന് സമീപത്തെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 22 പവന് സ്വര്‍ണം മോഷ്ടിച്ചു. കെ.സിദ്ദീഖ് ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ വീട് പൂട്ടി കുടുംബാംഗങ്ങള്‍ പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാനായി പയ്യന്നൂരിലേക്ക് പോയതായിരുന്നു.
രാത്രി 10ന് തിരികെ എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലായത്.
ചന്തേര ഇന്‍സ്പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]