
ദേശീയപാതയിൽ നിർമാണം നടക്കുന്ന പെരിയാട്ടടുക്കം മേൽപാതയിൽ വിള്ളൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിയാട്ടുക്കം ∙ ദേശീയപാതയിൽ നിർമാണം നടക്കുന്ന പെരിയാട്ടടുക്കം മേൽപാതയിൽ വിള്ളൽ. ഇന്നലെ രാവിലെയാണ് പാലത്തിലെ വിള്ളൽ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. പെരിയാട്ടടുക്കം ഭജന മന്ദിരത്തിനു സമീപമാണ് നീളത്തിൽ വിള്ളലുള്ളത്. വിവരമറിഞ്ഞെത്തിയ കരാർ കമ്പനി തൊഴിലാളികൾ വിള്ളൽ കാണപ്പെട്ട സ്ഥലത്ത് എം സാൻഡ് നിറച്ചതായും മഴ ശക്തമായപ്പോൾ ഇത് ഒഴുകിപ്പോയതായും നാട്ടുകാർ പറഞ്ഞു. നിർമാണം പൂർത്തിയാകാത്തതിനാൽ പാത ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടില്ല. വിള്ളൽ കാണപ്പെട്ടതോടെ സർവീസ് റോഡിലുള്ള വാഹനഗതാഗതവും അപകടഭീഷണിയിലാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം മാവുങ്കാൽ മേൽപാതയിൽ കോൺക്രീറ്റ് സ്ലാബുകളെ ബന്ധിപ്പിക്കുന്ന സ്ഥലത്തെ ടാറിങ് ഇളകി കമ്പികൾ പുറത്തേക്ക് തള്ളിയിരുന്നു.