
കാസർകോട് ജില്ലയിൽ ഇന്ന് (30-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കാസർകോട് ∙ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ, അങ്കണവാടികൾ തുടങ്ങിയവയ്ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
മത്സ്യബന്ധനത്തിന് പോകാൻ പാടില്ല
കാസർകോട്∙ കേരള- കർണാടക തീരങ്ങളിൽ ജൂൺ ഒന്നുവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
വൈദ്യുതി മുടങ്ങും
കാസർകോട്∙ 110 കെ.വി മൈലാട്ടി – വിദ്യാനഗർ ഫീഡറിന്റെ ശേഷിയുയർത്തുന്നതിന്റെ ഭാഗമായുള്ള ജോലികൾ നടത്തുന്നതിന് ഇന്നും നാളെയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 110 കെ വി സബ്സ്റ്റേഷനുകളായ വിദ്യാനഗർ, മുള്ളേരിയ, കുബനൂർ, മഞ്ചേശ്വരം, 33 കെവി സബ്സ്റ്റേഷനുകളായ അനന്തപുരം, കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ∙ പിഎസ്സി ജില്ലയിൽ എൻസിസി, സൈനിക ക്ഷേമ വകുപ്പിൽ ക്ലാർക്ക് (എക്സ് സർവീസ് മാൻ ) (കാറ്റഗറി നം. 445/2023) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
തെങ്ങിൻതൈകൾ വിതരണം ചെയ്യും
പിലിക്കോട് ∙ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജൂൺ 2 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും സങ്കരയിനം(ടിഇന്റുഡി) തെങ്ങിൻ തൈകൾ വിതരണം ചെയ്യും. തെങ്ങിൻത്തൈ ഒന്നിന് 325 രൂപ. 0467 226 0632, 8547891632.
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ ഉദുമയിലെ ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ ഒരു വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.ടൂറിസം മേഖലകളിൽ വിവിധങ്ങളായ ഒട്ടേറെ ജോലി സാധ്യതയുള്ള കോഴ്സുകളിലേക്ക് പ്ലസ്ടു /തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം നൽകുന്നതെന്ന് പ്രിൻസിപ്പൽ ഇൻചാർജ് എസ്.ഹരിപ്രസാദ്,കെ.ഷിജു എന്നിവർ അറിയിച്ചു.പ്രവേശനത്തിനു പ്രായപരിധിയില്ല. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. www.fcikerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടെത്തിയും ജൂൺ 5നു വൈകിട്ട് 5 വരെ അപേക്ഷ നൽകാവുന്നതാണ്. ഫോൺ: 0467-2236347, 9847677549, 9072211211