
വീരമലയുടെ അടിവാരത്തിലെ മണ്ണുനീക്കുന്നു, ആശങ്ക; മണ്ണ് ദേശീയപാതയിലേക്ക് വീഴാതിരിക്കാൻ വേണ്ടിയെന്ന് അധികൃതർ
ചെറുവത്തൂർ∙ കനത്ത മഴയിൽ വീരമല ഇടിഞ്ഞുകൊണ്ടിരിക്കെ മലയുടെ അടിവാരത്തിൽനിന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് പുറത്തേക്ക് കൊണ്ടുപോകുന്നു. സംരക്ഷണ ഭിത്തിയിൽ വീണ് കിടക്കുന്ന മണ്ണ് ദേശീയപാതയിലേക്ക് വീഴാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ മണ്ണ് നീക്കം ചെയ്യുന്നതെന്ന് അധികൃതർ. മലയുടെ അടിവാരത്ത് നിന്ന് ഇത്തരത്തിൽ മണ്ണ് നീക്കം ചെയ്താൽ മല ഇടിയാൻ സാധ്യത ഏറെ എന്ന ആശങ്കയുമായി നാട്ടുകാർ.
ഇന്നലെ രാവിലെ മുതലാണ് ഇത്തരത്തിൽ അസാധാരണമായ നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. തുടർച്ചയായി പെയ്യുന്ന മഴയിൽ വീരമല ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്.
മലയിൽ നിന്ന് ഓരോ ദിവസം മണ്ണ് താഴേക്ക് പതിക്കുന്ന സ്ഥിതിയാണ്.5 മീറ്റർ ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയുടെ ഉള്ളിലാണ് മണ്ണ് വീണുകിടക്കുന്നത്. ഈ മണ്ണാണ് ഇന്നലെ രാവിലെ മുതൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്ന നടപടി ഉണ്ടായത്.
നീക്കം ചെയ്യുന്ന മണ്ണ് ലോറിയിൽ കയറ്റി കൊണ്ട് പോവുകയാണ്. അടിവാരത്തിൽനിന്ന് ഇത്തരത്തിൽ മണ്ണ് നീക്കം ചെയ്താൽ വലിയ മണ്ണിടിച്ചിലിന് ഇത് വഴിയൊരുക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അടിവാരത്തുള്ള മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ മണ്ണ് മുഴുവൻ ദേശീയപാതയിലേക്കു വീഴുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇക്കാര്യം റവന്യു അധികൃതരുടെ ശ്രദ്ധയിലേക്ക്പെടുത്തിയിട്ടും വേണ്ട
നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]