
മാലിന്യമുക്തം നവകേരളം ക്യാംപെയ്ൻ: കാസർകോട് ജില്ലയിലെ ബീച്ചുകൾ ക്ലീൻ…! പെരിയ ∙ മാലിന്യമുക്തം നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി ടൂറിസം വകുപ്പ് നിർദേശ പ്രകാരം ജില്ലയിൽ നടത്തിയ ബീച്ച് ശുചീകരണത്തിൽ വൃത്തിയാക്കിയത് സഞ്ചാരികൾ കൂടുതലായി എത്തുന്ന എട്ട് ബീച്ചുകൾ. ഭാഗമായി പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്തമുള്ള ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനായി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം ക്ലബ് വൊളന്റിയർമാർ, കുടുംബശ്രീയുടെ ക്ലീൻ ഡെസ്റ്റിനേഷൻ ക്യാംപെയ്ൻ വൊളന്റിയർമാർ, പ്രാദേശിക ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ തീരദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളിലായി മൂന്ന് ദിവസം കൊണ്ട് 8 ടൂറിസം ഡെസ്റ്റിനേഷനുകളാണ് ശുചീകരിച്ചത്.
ബീച്ചുകളിൽ വ്യാപകമായി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം തള്ളുന്നത് ഒഴിവാക്കണം. മദ്യകുപ്പികൾ ഉൾപ്പെടെ അലക്ഷ്യമായി വലിച്ചെറിയുന്നതിനാൽ ബീച്ചിൽ വരുന്നവർക്കു മുറിവേൽക്കുന്നത് നിത്യ സംഭവമാകുകയാണ്. കെ.ഇമ്പശേഖർ, കലക്ടർ, ചെയർമാൻ ഡിടിപിസി കാസർകോട് 25 മുതൽ 27 വരെയാണ് ശുചീകരണ പ്രവർത്തനം നടന്നത്. അഴിത്തല ബീച്ച്, ഹൊസ്ദുർഗ് കൈറ്റ് ബീച്ച്, കാസർകോട് കസബ ബീച്ച്, കണ്വതീർഥ ബീച്ച്, മഞ്ചേശ്വരം ബീച്ച്, ചെമ്പരിക്ക ബീച്ച് എന്നിവിടങ്ങളിലായിരുന്നു ശുചീകരണം നടന്നത്. പ്ലാസ്റ്റിക്, മദ്യക്കുപ്പികൾ, ഭക്ഷ്യ അവശിഷ്ടങ്ങൾ തുടങ്ങിയവ ഉൾപ്പെടെ ചാക്കു കണക്കിന് മാലിന്യങ്ങളാണ് ഇവിടങ്ങളിൽ നിന്നു നീക്കിയത്. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജ്, കാസർകോട് ഗവ.
കോളജ് എന്നിവിടങ്ങളിലെ ടൂറിസ്റ്റ് ക്ലബ് വൊളന്റിയർമാരുടെ പങ്കാളിത്തം ശ്രദ്ധേയമായി. വിദ്യാർഥികളുടെ പങ്കാളിത്തം പരിസ്ഥിതി സംരക്ഷണത്തിനും ഉത്തരവാദിത്തമുള്ള ടൂറിസത്തിനും വലിയ പ്രോത്സാഹനമായി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനും ഈ ശുചീകരണം സഹായകമായി. ടൂറിസം കേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പു വരുത്താനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള ശ്രമങ്ങൾ തുടരും.
ജെ.കെ.ജിജേഷ്കുമാർ, സെക്രട്ടറി, ഡിടിപിസി, കാസർകോട്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]