
മുന്നറിയിപ്പു ബോർഡുകൊണ്ട് മാത്രം അപകടമൊഴിവാകില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് – ബേക്കൽ പാതയിലാണ് വ്യാപകമായി വലിയ കുഴികളുള്ളത്. തോരാമഴയിൽ കുഴികൾ വലുതായി വലിയ വാഹനങ്ങൾ വരെ കുഴിയിൽ അകപ്പെടുന്ന സ്ഥിതിയിലാണ്. വെള്ളക്കെട്ടിൽ കുഴികൾ കാണാതെ ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, കാർ തുടങ്ങിയ വാഹനങ്ങൾ ഗതാഗത ക്ലേശം അനുഭവിക്കുന്നു.
കുഴിയിൽ വീണ് വാഹനങ്ങളുടെ ഭാഗങ്ങളും
ടയറും കേടുപാട് സംഭവിക്കുന്നതും കുഴി മറികടക്കാനുള്ള ശ്രമത്തിനിടെ അപകടവും പതിവ്. വലിയ അപകടക്കുഴിയുള്ള ഇടങ്ങളിൽ ഇരു ഭാഗത്തുമായി 12 അപായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ചെമ്മനാട് മുണ്ടാങ്കലം ജംക്ഷൻ, ചെമ്മനാട് ജമാഅത്ത് സ്കൂൾ റോഡ് സമീപം, ചളിയംകോട്, കളനാട് പള്ളി, തൃക്കണ്ണാട്,ചേറ്റുകുണ്ട് എന്നിവിടങ്ങളിലാണ് ഈ ബോർഡുകൾ സ്ഥാപിക്കുക.