
കാസർകോട് ജില്ലയിൽ ഇന്ന് (27-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
കാസർകോട് ∙ 110 കെ.വി മൈലാട്ടി-വിദ്യാനഗർ ഫീഡറിന്റെ ശേഷി ഉയർത്തുന്ന പ്രവൃത്തികളുടെ ഭാഗമായി 29 വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 110 കെ.വി സബ് സ്റ്റേഷനുകളായ വിദ്യാനഗർ, മുള്ളേരിയ, കുബനൂർ, മഞ്ചേശ്വരം, 33 കെവി സബ് സ്റ്റേഷനുകളായ അനന്തപുരം, കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
ഒഴിവ്
മൊഗ്രാൽപുത്തൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് (മലയാളം) ഒഴിവ്. അഭിമുഖം 30ന് 10നു സ്കൂളിൽ.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ഫിഷറീസ് വകുപ്പിന്റെ പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന ഷിറിയ-ബങ്കര മഞ്ചേശ്വരം ആധുനിക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി റജിസ്റ്റേഡ് മത്സ്യത്തൊഴിലാളി വനിതാ ഗ്രൂപ്പുകൾക്ക് (5 അംഗങ്ങൾ) മത്സ്യ വിപണനത്തിനുള്ള മൊബൈൽ സീഫുഡ് ട്രക്ക് (ഫോർ വീലർ) അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ 100 ശതമാനം തുകയും സബ്സിഡിയായി നൽകും. അപേക്ഷകർ ഷിറിയ, ബങ്കര മഞ്ചേശ്വരം മത്സ്യ ഗ്രാമത്തിൽ ഉള്ളവരായിരിക്കണം. അപേക്ഷകൾ ജൂലൈ 5ന് 5 വരെ കുമ്പള മത്സ്യഭവനിൽ സ്വീകരിക്കും. 04998–290343 (കുമ്പള മത്സ്യ ഭവൻ), 04672–202537 (കാസർകോട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസ്).