
കാസർകോട് ജില്ലയിൽ ഇന്ന് (27-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബോധവൽക്കരണ പരിപാടി മാറ്റി
കാസർകോട് ∙ കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡും ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനും ചേർന്ന് ഇന്നു തലശ്ശേരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന കാസർകോട് റീജൻ (കാസർകോട്, കണ്ണൂർ) ഭവന വായ്പ ഗുണഭോക്താക്കളുടെ ബോധവൽക്കരണ പരിപാടി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മാറ്റിവച്ചു. 0495–2966577.
വിജ്ഞാപന തീയതി നീട്ടി
കാസർകോട് ∙ കേരള ചിക്കൻ പദ്ധതിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിലേക്കുള്ള വിജ്ഞാപന തീയതി ജൂൺ 2 വരെ നീട്ടി. 04994–256111.
പ്രവേശനം തുടങ്ങി
കാസർകോട് ∙ അസാപ് കേരള ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രവേശനം ആരംഭിക്കുന്നു. 18 വയസ്സ് പൂർത്തിയായവർക്കു പുതിയ ബാച്ചിലേക്കു പ്രവേശനം നേടാം. യോഗ്യത: പത്താം ക്ലാസ്. https://csp.asapkerala.gov.in/courses/general-fitness-trainer എന്ന ലിങ്ക് വഴി അപേക്ഷിക്കാം. 9495999704.
നിയമനം നടത്തുന്നു
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ ഇഇജി ടെക്നീഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ഡിഗ്രി / ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി, പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. പ്രായപരിധി: 18-45. അഭിമുഖം 30ന് 11നു ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ. 0467–2217018.