
കാസർകോട് നഗരത്തെ ആശങ്കയുടെ തുരുത്തിലാക്കി ഒറ്റത്തൂൺ ഫ്ലൈഓവർ; എൻട്രിക്കും എക്സിറ്റിനും സഞ്ചരിക്കേണ്ടത് കിലോമീറ്ററുകൾ
കാസർകോട് ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ ഫ്ലൈഓവർ കാസർകോട് നഗരത്തിലൂടെ പോകുന്നുണ്ടെങ്കിലും നഗരം പൂർണമായും ബൈപാസ് ചെയ്യുന്നുവെന്ന പ്രതീതി. നഗരത്തിൽ നിന്നു കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ ദേശീയപാതയിലേക്ക് എൻട്രിയും എക്സിറ്റും സാധ്യമാകുകയുള്ളൂ.
അത് നഗരത്തിൽ കൂടുതൽ ഗതാഗത കുരുക്കിന് ഇടയാക്കുമെന്ന് ആശങ്ക. കൂടാതെ നഗരത്തിൽ വ്യാപാരമേഖലയെ ബാധിക്കുമെന്ന ആശങ്കയും ശക്തമായി.
മേൽപാത നിർമാണം: കോൺക്രീറ്റ് സ്ലാബ് ഇളകി റോഡിൽ പതിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kollam News
ഇപ്പോൾ ഉള്ള എക്സിറ്റും എൻട്രിയും ചിലത് താൽക്കാലികമാണെന്ന പ്രചാരണമുണ്ട്. ടൂറിസം കേന്ദ്രമായ ബേക്കലിലേക്ക് പോലും പോകുന്നതിന് ശരിയായ ഇടമില്ലെന്ന വാദവും ശക്തമാണ്.
ജില്ലയിൽ ഏറ്റവും അധികം വാഹനഗതാഗതമുള്ള സംസ്ഥാനപാതയും അവഗണിക്കപ്പെടുന്നുവെന്ന നിലയിലാണെന്ന പ്രചാരണവുമുണ്ട്. പ്രധാന നഗരത്തിലെ ജനങ്ങൾക്ക് മാനസികവും സാമ്പത്തികവും,സമയപരവുമായ പ്രശ്നങ്ങൾ ആണ് ഇതുണ്ടാക്കുന്നതെന്ന് വിവിധ സംഘടനാ നേതാക്കൾ പ്രതികരിക്കുന്നു, പരിഹാരമായി പരിമിതമായ രീതിയിലെങ്കിലും ആവശ്യമെങ്കിൽ സിഗ്നലുകളുടെ സഹായത്തോടു കൂടിയാണെങ്കിൽ പോലും മാഹി ബൈപാസ് മാതൃകയിൽ കാഞ്ഞങ്ങാടു നിന്നു വരുന്ന വാഹനങ്ങൾക്ക് നുള്ളിപ്പാടിയിൽ സർവീസ് റോഡിന് നിരപ്പായ സ്ഥലത്ത് നിലവിലുള്ള എക്സിറ്റ് നിലനിർത്തണം. കൂടാതെ അടുക്കത്ത്ബയലിൽ എൻട്രിയും.
ഇങ്ങനെയായാൽ ആവശ്യമെങ്കിൽ വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിച്ച് ഒരു കിലോമീറ്റർ സഞ്ചരിച്ച് മംഗളൂരു ഭാഗത്തേക്ക് റോഡിലേക്ക് വീണ്ടും എൻട്രി ആകാം.മംഗളൂരു വരുന്ന വാഹനങ്ങൾ അടുക്കത്ത്ബയലിൽ എക്സിറ്റ് നിലനിർത്തി നള്ളിപ്പാടിയിൽ എൻട്രി ആക്കുകയാണെങ്കിൽ ടൗണിൽ പ്രവേശിച്ച വാഹനങ്ങൾക്ക് ടൗണിൽ കയറി വീണ്ടും ദേശീയപാതയിൽ കുടി യാത്ര എളുപ്പം തുടരാം. നഗരം ബൈപാസ് ചെയ്യപ്പെടുന്ന അവസ്ഥ ഒഴിവാക്കണം.
മലബാറിൽ ദേശീയപാത 66 കടന്നു പോകുന്ന ഏക നഗരമാണ് കാസർകോട്. നഗരത്തിൽകൂടി കടന്നു പോകുന്ന റോഡ് ബൈപാസ് ചെയ്യുന്ന അവസ്ഥ ദയനീയമാണ്.
ഇത് ഒഴിവാക്കാൻ ആവശ്യപ്പെട്ടും ആവശ്യമായ മാറ്റങ്ങൾ ഉന്നയിച്ചും മുഖ്യമന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും നിവേദനം നൽകിയിട്ടുണ്ട്. എ.കെ. ശ്യാംപ്രസാദ്, ചെയർമാൻ , നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കാസർകോട് ഫ്ലൈഓവർ പാത നഗരത്തിൽ വ്യാപാരമാന്ദ്യത്തിന് ഇടയാക്കും.
എന്നാൽ ഫ്ലൈഓവറിന് അടിയിൽ വാഹന പാർക്കിങ് സൗകര്യം ലഭിച്ചാൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് വ്യാപാരമേഖലയ്ക്ക് പുതിയ ഉണർവുണ്ടാകും. കാസർകോട്– ചന്ദ്രഗിരിപ്പാലം സംസ്ഥാന പാതയിൽ തിരക്കേറും. പുതിയ ബസ് സ്റ്റാൻഡ് ജംക്ഷൻ മുതൽ ചന്ദ്രഗിരിപ്പാലം റോഡ് ജംക്ഷൻ വരെയുള്ള നിലവിലെ വാഹന ഗതാഗതക്കുരുക്ക് ഒന്നു കൂടി വർധിക്കും.
ഫ്ലൈഓവർ ഉൾപ്പെടെയുള്ള പ്രധാന പാതയിൽ പെട്ടെന്ന് എത്താൻ കഴിയുന്നതോടെ കാസർകോട് ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഹോട്ടൽ, മറ്റു ബിസിനസ് മേഖലകളിൽ നിന്നെല്ലാം മാറി കർണാടകയിലേക്കു കുതിച്ചു കയറ്റം ഉണ്ടാകാൻ സാധ്യത ഏറെയാണ്.
കെ.ദിനേശ്, ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് യൂണിറ്റ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]