
കാസർകോട് ജില്ലയിൽ ഇന്ന് (27-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സിലക്ഷൻ ട്രയൽസ് 2ന്
കാസർകോട് ∙ 16 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സിലക്ഷൻ ട്രയൽസ് ഏപ്രിൽ 2ന് മാന്യ കെസിഎ സ്റ്റേഡിയത്തിൽ നടക്കും. 01.09.2009ന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന ഒറിജിനൽ ജനന സർട്ടിഫിക്കറ്റും ക്രിക്കറ്റ് കിറ്റും വൈറ്റ്സുമായി അന്നു രാവിലെ 9നു മുൻപ് സ്റ്റേഡിയത്തിൽ എത്തണം. 9778179601.
പ്രതിരോധ കൂട്ടായ്മ
കാഞ്ഞങ്ങാട്∙ ലഹരിക്കെതിരെ ശിവസേന (ഷിൻഡെ) ജില്ലാ ഘടകം നാളെ 5ന് പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കും. വടക്കൻ മേഖലാ കൺവീനർ അനൂപ് മാമ്പറ്റ ഉദ്ഘാടനം ചെയ്യും. കെ.പി.ജയരാജൻ അധ്യക്ഷത വഹിക്കും.