
ജോയിന്റ് കൗൺസിൽ നേതാക്കളെ എൻജിഒ യൂണിയൻ പ്രവർത്തകർ അസഭ്യം പറഞ്ഞെന്ന് പരാതി
വിദ്യാനഗർ ∙ പ്രിൻസിപ്പൽ കൃഷി ഓഫിസിലെ ജോയിന്റ് കൗൺസിൽ നേതാക്കളെ ഓഫിസിൽ കയറി എൻജിഒ യൂണിയൻ നേതാക്കളും പ്രവർത്തകരും ചേർന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകി.
സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയിൽ ജോയിന്റ് കൗൺസിൽ വിദ്യാനഗർ മേഖല പ്രസിഡന്റ് സുരേശൻ കുറ്റിപ്പുറം, ജില്ലാ കമ്മിറ്റി അംഗം പി.വി.നിഷ, മേഖലാ വനിതാ കമ്മിറ്റി അംഗം എ.കെ.ദിവ്യ എന്നിവരെയാണ് ഓഫിസിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. ഇന്നലെ രാവിലെയാണ് സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളിൽ ജോലി ചെയ്യുന്ന എൻജിഒ യൂണിയൻ നേതാക്കളും പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഓഫിസിലെത്തി ഭീഷണിപ്പെടുത്തിയത്. എൻജിഒ യൂണിയൻ ജില്ലാ നേതാക്കളുടെ അതിക്രമത്തിനെതിരെ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
ധർണ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ബാനം ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.
സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ.
പ്രീത, ജില്ലാ ജോ. സെക്രട്ടറി ടി.
റിജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ. മനോജ് കുമാർ, പി.വി.നിഷ, എം.
വിശ്വംഭരൻ, മേഖലാ സെക്രട്ടറി കെ.ടി.രമേഷ്, മേഖലാ പ്രസിഡന്റ് സുരേശൻ കുറ്റിപ്പുറത്ത്, കെ.ആർ.റെജി, എ.വി.വേണുഗോപാലൻ, അനിത എന്നിവർ പ്രസംഗിച്ചു. മെംബർഷിപ് വിതരണവുമായി ബന്ധപ്പെട്ടുള്ള ചെറിയ തർക്കമാണെന്നും ഓഫിസിൽ കയറി ഭീഷണിപ്പെടുത്തുകയോ അസഭ്യം പറയുകയോ ഉണ്ടായിട്ടില്ലെന്ന് എൻജിഒ യൂണിയൻ ജില്ലാ നേതാവ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]