
കാസർകോട് ജില്ലയിൽ ഇന്ന് (26-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംസ്ഥാന ബീച്ച് സോക്കർ ജില്ലാ ടീം സിലക്ഷൻ ട്രയൽസ് ഇന്ന്
തൃക്കരിപ്പൂർ ∙ സംസ്ഥാന ബീച്ച് സോക്കർ സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള സിലക്ഷൻ ട്രയൽസ് ഇന്നു രാവിലെ 7 നു മാവിലാക്കടപ്പുറം ഗ്രീൻ ചാലഞ്ചേഴ്സ് ബീച്ച് മൈതാനത്ത് നടത്തും. കളിക്കാർ 7 നു മുൻപ് ഗ്രൗണ്ടിൽ എത്തണം. 100 രൂപ റജിസ്ട്രേഷൻ ഫീസും അടയ്ക്കണമെന്ന് ഡിഎഫ്എ സെക്രട്ടറി ടി.കെ.എം.മുഹമ്മദ് റഫീഖ് അറിയിച്ചു. 9895532113.
ഗെസ്റ്റ് അധ്യാപക നിയമനം
മടിക്കൈ ∙ ഐഎച്ച്ആർഡി മോഡൽ കോളജിൽ ഇംഗ്ലിഷ്, കൊമേഴ്സ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. കൊമേഴ്സിന് മേയ് 2ന് 10.30നും ഇംഗ്ലിഷിന് 3ന് 10നും കാഞ്ഞിരപ്പൊയിലിലെ കോളജ് ഓഫിസിൽ അഭിമുഖം നടത്തും. 9447070714.
ഗ്രാമോത്സവം നാളെ
ചായ്യോത്ത് ∙ ഇഎംഎസ് പുരുഷ സ്വയം സഹായസംഘം, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, ബാലസംഘം ഇഎംഎസ് നഗർ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ഗ്രാമോത്സവം 27ന് മടിക്കൈ പഞ്ചായത്തംഗം പി.ധന്യ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന പുരുഷ-വനിതാ കമ്പവലി മത്സര വിജയികൾക്ക് യഥാക്രമം 3000, 2000 രുപ കാഷ് അവാർഡും ട്രോഫിയും ലഭിക്കും. വൈകിട്ട് 7ന് സമാപന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി കെ.കുമാരൻ സമ്മാനദാനം നടത്തും. തുടർന്ന് കലാസന്ധ്യ, സിനിമാറ്റിക്ക് ഡാൻസ്, തിരുവാതിര, ഒപ്പന, ദഫ് മുട്ട് എന്നിവയും ഉണ്ടാവും.
നിട്ടടുക്കം തറവാട് കളിയാട്ടം 28, 29 തീയതികളിൽ
ബങ്കളം ∙ കക്കാട്ട് നിട്ടടുക്കം തറവാട് കളിയാട്ടം 28, 29 തീയതികളിൽ നടക്കും. 28ന് വൈകിട്ട് 6ന് ദീപാരാധന, തോറ്റങ്ങൾ, അച്ഛൻ ദൈവത്തിന്റെ പുറപ്പാട്, വനിതാ അംഗങ്ങളുടെ തിരുവാതിര, തുടർന്ന് അന്നദാനം. 29ന് രാവിലെ 11ന് രക്തചാമുണ്ഡിയുടെ പുറപ്പാട്, 12.30ന് അന്നദാനം, 1ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്, തുടർന്ന് ധർമദൈവം, പാടാർ കുളങ്ങര ഭഗവതി എന്നീ തെയ്യങ്ങളുടെ പുറപ്പാട്.
അപേക്ഷ നൽകണം
നീലേശ്വരം ∙ കൃഷിഭവനിൽ വഴി നിലവിൽ സൗജന്യ വൈദ്യുതി ലഭിക്കുന്ന കർഷകർ 2025-26 വർഷത്തെ നികുതി രസീത്,പഴയ അസ്സൽ റേഷൻ കാർഡ് എന്നിവ സഹിതം കൃഷിഭവനിൽ എത്തി അപേക്ഷ മേയ് 30നുള്ളിൽ നൽകണം.