
കാസർകോട് ജില്ലയിൽ ഇന്ന് (25-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മിനി ജോബ് ഡ്രൈവ് 28ന്
വിദ്യാനഗർ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ 28ന് 10 മുതൽ മിനി ജോബ് ഡ്രൈവ് നടത്തും.വിവിധ സ്ഥാപനങ്ങളിലെ സയൻസ്, ഇംഗ്ലിഷ് ടീച്ചർ, അസിസ്റ്റന്റ് പ്രഫസർമാർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം, ഫിനാൻഷ്യൽ അഡ്വൈസർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. 9207155700.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ വനിതാ ശിശു വികസന വകുപ്പിന്റെ ‘സഹായഹസ്തം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, 55 വയസ്സിന് താഴെയുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്തു വരുമാന മാർഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ നൽകുന്നതാണ് ധനസഹായം. 04994-293060.
വിദ്യാനഗർ ∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഗ്രാജ്വേറ്റ് ഇന്റേൺ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 28ന് 11നു നടത്തും. 9447326319.
തീയതി നീട്ടി
പിലിക്കോട് ∙ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷം), വെൽഡർ (1 വർഷം) എന്നീ എൻസിവിടി ട്രേഡുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 30 വരെ നീട്ടി. അപേക്ഷ www.itladmisssions.kerala.gov.in പോർട്ടലിൽ ഓൺലൈനായി സമർപ്പിക്കാം.
വിദ്യാനഗർ ∙ പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ (നമ്പർ 2) പതിനൊന്നാം ക്ലാസിലെ (കൊമേഴ്സ്) ഒഴിവിലേക്ക് ഓഫ്ലൈൻ റജിസ്ട്രേഷനും അപേക്ഷാഫോമും സമർപ്പിക്കാനുള്ള തീയതി 27ന് 5 വരെ നീട്ടി. 8921593560.
കേട്ടെഴുത്ത്,വായന മത്സരങ്ങൾ
നീലേശ്വരം ∙ ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി കാൻഫെഡും ശാസ്ത്ര ജില്ലാ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന എൽപി വിദ്യാർഥികൾക്കായുള്ള കേട്ടെഴുത്തു മത്സരവും യുപി വിദ്യാർഥികൾക്കായുള്ള വായന മത്സരവും 28ന് രാവിലെ 9.30ന് പടന്നക്കാട് നെഹ്റു കോളജിൽ നടക്കും. വായന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിക്ക് പി.എൻ.പണിക്കർ അവാർഡ് ലഭിക്കുന്നതാണ്. ഫോൺ: 9400968011.
അധ്യാപക ഒഴിവ്
മഞ്ചേശ്വരം ∙ എസ്എടി ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി (ജൂനിയർ) അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 27ന് 11ന് നടക്കും.കാഞ്ഞങ്ങാട് ∙ ഉപ്പിലിക്കൈ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 27ന് 10.30ന് നടക്കും.ഉദുമ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ (ഇംഗ്ലിഷ്) ഒഴിവ്. അഭിമുഖം 28ന് 10.30നു സ്കൂളിൽ. 7012859711.