
കാസർകോട് ജില്ലയിൽ ഇന്ന് (25-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
110 കെവി ലൈനിൽ വൈദ്യുതി പ്രവഹിക്കും: കാസർകോട് ∙ കെഎസ്ഇബി മൈലാട്ടി സബ്സ്റ്റേഷൻ മുതൽ വിദ്യാനഗർ സബ്സ്റ്റേഷൻ വരെയുള്ള 110 കെവി ലൈനിന്റെ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായി അണിഞ്ഞ മുതൽ കോളിയടുക്കം വരെ പുതുതായി നിർമിച്ച 110 കെ.വി കവേഡ് കണ്ടക്ടർ ലൈനിലൂടെ വൈദ്യുതി നാളെ മുതൽ ഏത് സമയത്തും പ്രവഹിക്കാം. പൊതുജനങ്ങൾ ടവറും ലൈനുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ടവറിലോ ലൈനിലോ അസാധാരണത്വം ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നും ലൈൻ മെയ്ന്റനൻസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 9496011383.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ബിപിഎൽ വിഭാഗത്തിലെ സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയ വനിതകൾ എന്നിവർക്ക് പുനർവിവാഹത്തിനു ധനസഹായം നൽകുന്ന വനിതാ ശിശു വികസന വകുപ്പിന്റെ ‘മംഗല്യ’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. http://schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 04994-293060.
∙ ജില്ലയിൽ എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ, 10, 12, വിഎച്ച്എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിൽ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ രേഖകൾ സഹിതം ജൂൺ 2ന് മുൻപ് സഹകരണ സംഘങ്ങൾ മുഖേന ജില്ലാ ഓഫിസിൽ ലഭിക്കണം.
മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജരായിരുന്ന വി.ആർ.രമേശിന്റെ സ്മരണാർഥം പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, സുവോളജി വിഷയങ്ങളിൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക് പ്രത്യേക അവാർഡും നൽകും. ഇതിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന സഹകരണ മത്സ്യ വികസന ഫെഡറേഷൻ ജില്ലാ മാനേജർ അറിയിച്ചു.
തൊഴിൽ മേള
കാസർകോട് ∙ വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ ഗവ. ഐടിഐയിൽ 27ന് 9 മുതൽ 5 വരെ തൊഴിൽ മേള നടത്തും. സർക്കാർ, സ്വകാര്യ ഐടിഐകളിൽ പരിശീലനത്തിൽ ഏർപ്പെട്ട 1 വർഷ ട്രെയ്നികൾ, ദ്വിവത്സര ട്രേഡുകളിലെ രണ്ടാം വർഷ ട്രെയ്നികൾ, ഐടിഐ പാസായവർ, നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ് ലഭിച്ചവർ, കെകെഇഎം ഡിഡബ്ല്യുഎംഎസ് ഐഡി ലഭിച്ചവർ എന്നിവർക്ക് പങ്കെടുക്കാം. 9048790503.
ക്വിസ് ഇന്ന്
നീലേശ്വരം∙ പടിഞ്ഞാറ്റം കൊഴുവൽ അനശ്വര കലാകായിക വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് പടിഞ്ഞാറ്റം കൊഴുവൽ പൊതുജന വായനശാലയിൽ ജില്ലാതല ക്വിസ് സംഘടിപ്പിക്കുന്നു. 15ന് വയസ്സിനു താഴെയും 15 വയസ്സിനു മുകളിലുമായി 2 വിഭാഗങ്ങളിലാണ് മത്സരം. റജിസ്ട്രേഷൻ– 9895871825
അധ്യാപക ഒഴിവ്
പെരിയ ∙ പുല്ലൂർ ജിയുപി സ്കൂളിൽ യുപി, എൽപി വിഭാഗങ്ങളിൽ മലയാളം അധ്യാപകരുടെ ഓരോ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. കൂടിക്കാഴ്ച 27 ന് 10 ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9497854712.
പെരിയ ∙ കല്യോട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെയും പിടിഎയുടെ നേതൃത്വത്തിലുള്ള സ്പോക്കൺ ഇംഗ്ലിഷ് ക്ലാസിൽ അധ്യാപകന്റെയും താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 27 ന് 11 ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9188912633.
മാലോത്ത് ∙കസബ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്ടി വിഭാഗത്തിൽ കായികാധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 28ന് 10.30ന് നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
അമ്പലത്തറ ∙ ജിവിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, ഇംഗ്ലിഷ്, ഹിന്ദി, അറബിക്, നാച്വറൽ സയൻസ്, എൽപി അറബിക് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച 28 ന് 10 ന് സ്കൂൾ ഓഫിസിൽ.
രാജപുരം ∙ ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, എച്ച്എസ്ടി ബയോളജി, മ്യൂസിക്, യുപിഎസ്ടി ഹിന്ദി (മുഴുവൻ സമയം) അധ്യാപകരുടെ ഒഴിവ്. അഭിമുഖം എച്ച്എസ്ടി–28ന് രാവിലെ 10.30, യുപിഎസ്ടി 29ന് രാവിലെ 10.30 സ്കൂൾ ഓഫിസിൽ.
പൈവളിഗെ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കെമിസ്ട്രി, കൊമേഴ്സ്, മാത്തമാറ്റിക്സ് (സീനിയർ), ഇംഗ്ലിഷ്, മലയാളം, അറബിക്, ഹിന്ദി, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 29ന് 11നു സ്കൂളിൽ.
കുമ്പള ∙ ഗവ. സീനിയർ ബേസിക് സ്കൂളിൽ യുപിഎസ്ടി കന്നഡ–2, ഫുൾടൈം ലാംഗ്വേജ് ടീച്ചർ യുപി അറബിക്–1 അധ്യാപക ഒഴിവ്. അഭിമുഖം 28ന് 10.30നു സ്കൂളിൽ. 9496139384.
മേൽപറമ്പ് ∙ ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (സീനിയർ), ഫിസിക്സ് (സീനിയർ), കെമിസ്ട്രി (സീനിയർ), ബോട്ടണി (ജൂനിയർ), സുവോളജി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 30ന് 10നു സ്കൂളിൽ. 9495718362
ഉദുമ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്കൽ സയൻസ് (മലയാളം)–1, ജൂനിയർ അറബിക്–1, എച്ച്എസ്ടി അറബിക്–2, എച്ച്എസ്ടി സംസ്കൃതം–1, യുപിഎസ്ടി കന്നഡ–2, എച്ച്എസ്ടി മാത്സ് കന്നഡ –1, എച്ച്എസ്ടി സോഷ്യൽ സയൻസ് കന്നഡ–1 അധ്യാപക ഒഴിവ്. അഭിമുഖം 27ന് 10നു സ്കൂളിൽ.
കടമ്പാർ ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് (മലയാളം)–1, എച്ച്എസ്ടി ഹിന്ദി–1, എച്ച്എസ്ടി അറബിക്–1, എച്ച്എസ്ടി ഇംഗ്ലിഷ്–1, എച്ച്എസ്ടി സോഷ്യൽ സയൻസ് കന്നഡ–1, യുപിഎസ്ടി മലയാളം–2, യുപിഎസ്ടി കന്നഡ–3, ജൂനിയർ ലാംഗ്വേജ് ഹിന്ദി–1, എൽപിഎസ്ടി മലയാളം–1 അധ്യാപക ഒഴിവ്. അഭിമുഖം 27ന് 10നു സ്കൂളിൽ. 8867588276,
ചെർക്കള ∙ സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, അറബിക്, ഇക്കണോമിക്സ്, ഹിസ്റ്ററി, കൊമേഴ്സ്, ജ്യോഗ്രഫി (സീനിയർ), ഹിന്ദി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മലയാളം (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 28ന് 10നു സ്കൂളിൽ.
അഡൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, കൊമേഴ്സ് (സീനിയർ, ജൂനിയർ), സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് (സീനിയർ) കന്നഡ, അറബിക്, ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 28ന് 10നു സ്കൂളിൽ. 6238778940.
എടനീർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി (മലയാളം), യുപിഎസ്ടി (മലയാളം), എച്ച്എസ്ടി ഫിസിക്കൽ സയൻസ് (മലയാളം), എച്ച്എസ്എസ്ടി ഗണിതം (മലയാളം), ജൂനിയർ ലാംഗ്വേജ് അറബിക് ഫുൾ ടൈം (യുപി) അധ്യാപക ഒഴിവ്. അഭിമുഖം 28ന് 10.30നു സ്കൂളിൽ.
മുള്ളേരിയ ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് (മലയാളം)–2, എച്ച്എസ്ടി മാത്സ് (മലയാളം)–2, എച്ച്എസ്ടി മാത്സ് (കന്നഡ)–1, എച്ച്എസ്ടി നാച്വറൽ സയൻസ് (മലയാളം)–1, എച്ച്എസ്ടി ഇംഗ്ലിഷ്–1, എച്ച്എസ്ടി അറബിക് (ഫുൾടൈം)–1 അധ്യാപക ഒഴിവ്. അഭിമുഖം 27ന് 10.30നു സ്കൂളിൽ.
ബളാംതോട് ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് (സീനിയർ), എച്ച്എസ്എസ്ടി കൊമേഴ്സ് (സീനിയർ), എച്ച്എസ്എസ്ടി കൊമേഴ്സ് (ജൂനിയർ), എച്ച്എസ്എസ്ടി ഇക്കണോമിക്സ് (സീനിയർ), എച്ച്എസ്എസ്ടി കെമിസ്ട്രി (ജൂനിയർ), എച്ച്എസ്എസ്ടി സുവോളജി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 29ന് 11നു സ്കൂളിൽ. 0467–222935.
ആദൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ്, കൊമേഴ്സ്, ഇക്കണോമിക്സ്, സോഷ്യൽ വർക്ക്, ജൂനിയർ ഇക്കണോമിക്്സ്, പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം 28ന് 10നു സ്കൂളിൽ. 04994–261700.
ബളാൽ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി, ജേണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ്, ഫിസിക്സ്,മാത്തമാറ്റിക്സ്, ബോട്ടണി, (ജൂനിയർ) സുവോളജി (ജൂനിയർ) അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 29ന് 10.30ന് നടക്കും.
ചെറുവത്തൂർ ∙ കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം, ഫിസിക്കൽ സയൻസ്(മലയാളം) എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 27ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ വച്ച് നടക്കും. 0467 2201015, 9400461761.