
ബദിയടുക്ക ടൗണിൽ കേബിൾ പ്രവൃത്തി പാതിയിൽ നിർത്തി; യാത്രക്കാർക്ക് ദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബദിയടുക്ക ∙ കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി പകുതിയായപ്പോൾ നിർത്തിയത് യാത്രക്കാർക്ക് ദുരിതമായി. ബദിയടുക്ക ടൗണിൽ കേബിൾ സ്ഥാപിക്കുന്നതിനു എയർടെൽ നടത്തിയ പ്രവൃത്തിയാണ് നിർത്തിയത്. റോഡ് വശത്തെ കുഴികളും മൂടിയതിന് ശേഷം പുറത്തുള്ള കേബിൾ ഉചിതമായ സ്ഥലത്ത് സൂക്ഷിക്കാത്തതുമാണ് ദുരിതമാവുന്നത്. രണ്ട് മാസങ്ങൾക്ക് മുൻപാണ് ബദിയടുക്ക, കടാർ, വിദ്യാഗിരി റോഡിൽ റോഡ് വശത്ത് കേബിൾ സ്ഥാപിച്ചത്. ഇതിന് വേണ്ടി ചെർക്കള –കല്ലടുക്ക റോഡ് വശത്തേക്ക് തിരിയുന്ന സ്ഥലത്ത് വലിയ കുഴിയെടുത്ത് അത് സ്ലാബ് കൊണ്ട് മൂടുന്നതിനുള്ള പ്രവൃത്തി ഭാഗികമായി നടത്തി.
കുഴിയുടെ ഇരുവശത്തും റോഡുകളുള്ളതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. ഇതിന്റെ തുടർച്ചയായുള്ള പ്രവൃത്തി ബദിയടുക്ക ടൗണിൽ നടത്തിയത്.ഇവിടെ യന്ത്രം ഉപയോഗിച്ചു കേബിൾ സ്ഥാപിച്ചു. ഇതിനു പുറത്തുള്ള കേബിളുകളുടെ പണി പൂർത്തിയാക്കിയിട്ടില്ല.സമീപത്ത് ഇതിനു വേണ്ടി കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്ത് മൂടിയ സ്ഥലത്ത് മണ്ണ് അമർന്ന് വീണ്ടും കുഴി രൂപപ്പെട്ടിട്ടുണ്ട്.പാർക്ക് ചെയ്യാനെത്തുന്ന വാഹനങ്ങൾ കുഴിയിൽ വീഴുന്നു. രാത്രിയിൽ കുഴി ശ്രദ്ധയിൽപ്പെടുന്നുമില്ല. മഴക്കാലമായാൽ ഈ കുഴി വലിയതാവും.പ്രവൃത്തി പൂർത്തിയാക്കി യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.