
കാസർകോട് ജില്ലയിൽ ഇന്ന് (24-05-2025); അറിയാൻ, ഓർക്കാൻ
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ കമ്യൂണിറ്റി സോഷ്യൽ വർക്കർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം.
പ്രായപരിധി 21-35. അപേക്ഷ രേഖകൾ സഹിതം ജൂൺ 5ന് വൈകിട്ട് 5നു മുൻപ് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം.
04994–256162. തൊഴിൽമേള ഇന്ന്
വിദ്യാനഗർ ∙ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇന്ന് തൊഴിൽ മേള നടത്തും.
നഴ്സിങ്, അക്കൗണ്ടന്റ്, ടീച്ചിങ്, കിന്റർ ഗാർട്ടൻ ടീച്ചിങ്, ടെക്നിഷ്യൻ, സൂപ്പർവൈസർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളുണ്ട്. സ്പോട് റജിസ്ട്രേഷനും ഉണ്ടാകും.
താൽപര്യമുള്ളവർ 9.30നു എത്തണം. 9447326319.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]