
ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് വീണ്ടും കവർച്ച
പെർള ∙ ഒരു വർഷം മുൻപ് കവർച്ച നടത്തിയ ഭണ്ഡാരപ്പെട്ടിയിൽ വീണ്ടും കവർച്ച. മർത്യ ജുമാമസ്ജിദിന്റെ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് 10,000 രൂപയാണ് കവർന്നത്.
ഇതിന്റെ സിസിടിവി ദൃശ്യത്തിൽ വെള്ള പാന്റും ഷൂ ടീഷർട്ടും തൊപ്പിയും ധരിച്ചെത്തിയയാൾ വരുന്നതും ബൈക്കിൽ കയറി പോകുന്നതുമായ ദൃശ്യം പതിഞ്ഞിട്ടുണ്ട് . 20ന് പുലർച്ചെ മോഷ്ടാവ് കവർച്ചയ്ക്കെത്തുന്നതാണ് ദൃശ്യത്തിലുള്ളത്.
അന്നേദിവസം അഡ്യനടുക്കയിലെ മസ്ജിദിലെയും കർണാടക വിട്ള കുദ്ദുപദവിലെ മസ്ജിദിലെയും ഭണ്ഡാരത്തിലും കവർച്ച നടത്തിയിരുന്നു. ചെർക്കള കല്ലടുക്ക സംസ്ഥാനന്തര പാതയുടെ പരിസരത്താണ് കവർച്ച നടത്തിയ മസ്ജിദുകളുടെ ഭണ്ഡാരമുള്ളത്.
2024 ഫെബ്രുവരിയിലും മർത്യ മസ്ജിദിൽ ബൈക്കിലെത്തി കവർച്ച നടത്തിയിരുന്നു.ഇതിന്റെ ദൃശ്യവും നിരീക്ഷണക്യാമറയിൽ പതിഞ്ഞിരുന്നു.ഇതിലെ പ്രതിയെ ബദിയടുക്ക പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഒരുവർഷം മുൻപെത്തിയ മോഷ്ടാവ് ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചാണ് പണം കവർന്നത്.കഴിഞ്ഞ ദിവസമെത്തിയയാൾ ഭണ്ഡാരപ്പെട്ടി തന്നെ ഇളക്കിയെടുത്ത് കവർച്ച നടത്തിയാണ് ഉപേക്ഷിച്ചത്.
ബദിയടുക്ക പൊലീസ് കേസെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]