
പിന്നെയും ഇടിഞ്ഞ് വീരമല; മലയിൽ നിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് തെറിച്ച് വരുന്നു: ആശങ്ക
ചെറുവത്തൂർ ∙ കനത്ത മഴയിൽ ഇടിഞ്ഞിടിഞ്ഞ് വീരമല. ആശങ്ക മാറുന്നില്ല.
മനുഷ്യച്ചങ്ങല തീർത്ത് എഐവൈഎഫ്. രണ്ട് ദിവസം തെളിഞ്ഞ ആകാശത്തിൽ വീണ്ടുംമഴ കനത്തതോടെ വീരമല ഇടിയാൻ തുടങ്ങി.
ഇന്നലെ രാവിലെ തന്നെ മലയുടെ ഒരു ഭാഗത്തെ മണ്ണ് ഇടിഞ്ഞു താഴെവീണു. മുകളിൽ നിന്നു വീണ മണ്ണ് സുരക്ഷാഭിത്തിക്ക് സമീപം വന്നുവീണു.
മലയിൽ നിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് തെറിച്ച് വരുന്നുണ്ട്. എഐവൈഎഫ് വീരമലയുടെ അടിവാരത്തിൽ ഇന്നലെ വൈകിട്ട് നടത്തിയ മനുഷ്യചങ്ങല.
കഴിഞ്ഞ ദിവസം കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ഡ്രോൺ പരിശോധനയിൽ മലയുടെ പലയിടങ്ങളിലും വിള്ളൽ കണ്ടെത്തിയിരുന്നു.
ഇത് മല അടിവാരത്തിലെ പ്രദേശവാസികളെ ആശങ്കയിലാക്കിയിടുണ്ട്. അതേസമയം അശാസ്ത്രീയമായ രീതിയിൽ മണ്ണെടുപ്പ് നടത്തി വീരമലയെ തകർത്തവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീരമലയുടെ അടിവാരത്ത് ഇന്നലെ വൈകിട്ട് മനുഷ്യച്ചങ്ങല തീർത്തു.
മലയുടെ ഒരറ്റം മുതൽ മറുഭാഗം വരെ കൈകൾ കോർത്ത് നിന്ന് പ്രവർത്തകർ മനുഷ്യച്ചങ്ങലയിൽ പങ്കാളിയായി. സിപിഐ ജില്ലാ സെക്രട്ടറി സി.പി ബാബു ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ബങ്കളം കുഞ്ഞികൃഷ്ണൻ, സി.വി വിജയരാജ്, എം.ശ്രീജിത്ത്, എം.സി അജിത്ത്, എ.വി ദിലീഷ്, മുകേഷ് ബാലകൃഷ്ണൻ, പ്രകാശൻ പള്ളിക്കാപ്പിൽ, ധനീഷ് ബിരിക്കുളം, എം.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]