
കാസർകോട് ജില്ലയിൽ ഇന്ന് (23-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപേക്ഷ ക്ഷണിച്ചു
മഞ്ചേശ്വരം ∙ കാട്ടുകുക്കെ സുബ്രായദേവ ക്ഷേത്രത്തിലെ 5 പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലബാർ ദേവസ്വം ബോർഡിന്റെ നീലേശ്വരത്തെ അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിൽ ഏപ്രിൽ 11ന് 5നകം അപേക്ഷ ലഭിക്കണം.
കുടിശിക 31 വരെ
കാസർകോട് ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി കുടിശിക അടയ്ക്കുന്നതിനുളള (9 ശതമാനം പലിശ ഉൾപ്പെടെ) സമയപരിധി 31ന് അവസാനിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 04672205380.
ഡാക് അദാലത്ത് 28ന്
കാസർകോട് ∙ കോഴിക്കോട് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫിസ് വടക്കൻ മേഖലാ പരിധിയിൽ (കാസർകോട് മുതൽ പാലക്കാട് വരെ) 28ന് 11നു ഡാക് അദാലത്ത് നടത്തും. ലെറ്റർ പോസ്റ്റ്, മണി ഓർഡർ, പാഴ്സൽ, സ്പീഡ് പോസ്റ്റ്, സേവിങ്സ് ബാങ്ക് എന്നീ സർവീസുകൾ സംബന്ധിച്ച പരാതികൾ ഷീജ പ്രഭാകരൻ, അസിസ്റ്റന്റ് ഡയറക്ടർ (ബിൽഡിങ്സ്), പോസ്റ്റ് മാസ്റ്റർ ജനറൽ കാര്യാലയം, നോർത്തേൺ റീജൻ, നടക്കാവ്, കോഴിക്കോട് – 673011 എന്ന വിലാസത്തിൽ 24നകം ലഭിക്കണം.
ശിൽപശാല 29ന്
കാസർകോട് ∙ സ്റ്റാർട്ടപ്പുകൾക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് (കെഐഇഡി) ശിൽപശാല നടത്തുന്നു. 29ന് കളമശ്ശേരി കീഡ് ക്യാംപസിലാണ് പരിശീലനം. സ്റ്റാർട്ടപ് മേഖലയിൽ സംരംഭകർ ആകാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. കെഐഇഡി വെബ്സൈറ്റ് http://kied.info/training-calender/ മുഖേന 26ന് മുൻപ് അപേക്ഷ സമർപ്പിക്കണം. 9188922785.
രാജപുരം ∙ നികുതി അടയ്ക്കുന്നവരുടെ സൗകര്യാർഥം 31ന് കോടോം ബേളൂർ പഞ്ചായത്ത് ഓഫിസ് 23ന് രാവിലെ 10 മുതൽ 3 വരെ തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ചെറുവത്തൂർ ∙ 2024–25വർഷത്തെ നികുതികളും ഫീസുകളും സ്വീകരിക്കുന്നതിന് ചെറുവത്തൂർ പഞ്ചായത്ത് ഓഫിസ് ഇന്ന് തുറന്നു പ്രവൃത്തിക്കുന്നതാണെന്നും നികുതിദായകർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു.