
നല്ല ആരോഗ്യശീലം വളർത്താൻ സന്ദേശവുമായി യോഗാദിനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബേക്കൽ ∙ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൃശൂർ സർക്കിൾ നേതൃത്വത്തിൽ ബേക്കൽ കോട്ടയിൽ യോഗാദിനം ആഘോഷിച്ചു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് വിജയകുമാർ എസ്.നായർ അധ്യക്ഷത വഹിച്ചു.സത്യനാരായണ ബെലേരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, പഞ്ചായത്ത് അംഗം അബ്ദുല്ല, ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, ഡപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് സി.കുമാരൻ, അസി.സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് ഭരദ്വാജ് സുരേഷ്, കൺസർവേറ്റീവ് അസിസ്റ്റന്റുമാരായ അസിസ്റ്റന്റ് പി.വി.ഷാജു, ലോകേഷ്, വിഗ്നേഷ്, എഎസ്ഐ തൃശൂർ സർക്കിൾ റെക്സ് എന്നിവർ പ്രസംഗിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗ അഭിസംബോധന ലൈവ് സ്ക്രീനിൽ കേട്ടതിനു ശേഷം യോഗാ പരിപാടി നടന്നു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കോളജ് വിദ്യാർഥികൾ, എൻസിസി, എൻഎസ്എസ് വൊളന്റിയർമാർ, ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി, ബേക്കൽ ഫോർട്ട് മോണിങ് വാക്കേഴ്സ് അസോസിയേഷൻ, ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി കൂട്ടായ്മ, നാട്ടുകാർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള നാനൂറോളം പേർ 45 മിനിറ്റ് നീണ്ട യോഗയിൽ പങ്കെടുത്തു.നാഷനൽ ആയുഷ് മിഷനിലെ ഡോ.പി.അഞ്ജന, ഡോ.കെ.വി.അമ്പിളി എന്നിവർ പരിശീലനം നൽകി.
പെരിയ ∙ കേരള കേന്ദ്ര സർവകലാശാലയിൽ യോഗാ സ്റ്റഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രാജ്യാന്തര യോഗാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.മംഗളൂരു സർവകലാശാല ഹ്യൂമൻ കോൺഷ്യസ്നെസ് ആൻഡ് യോഗിക് സയൻസസ് വിഭാഗം മുൻ ചെയർമാൻ പ്രഫ.കെ.കൃഷ്ണ ശർമ യോഗാദിന സന്ദേശം നൽകി. വൈസ് ചാൻസലർ പ്രഫ.സിദ്ദു പി.ആൽഗുർ അധ്യക്ഷത വഹിച്ചു. റജിസ്ട്രാർ ഡോ.എം.മുരളീധരൻ നമ്പ്യാർ, സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ പ്രഫ.രാജേന്ദ്ര പിലാങ്കട്ട, സ്കൂൾ ഓഫ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് ഡീൻ പ്രഫ.മാത്യു ജോർജ്, ഡോ.സുബ്രഹ്മണ്യ പൈലൂർ, ഡോ. അഞ്ജലീദേവി എന്നിവർ പ്രസംഗിച്ചു. വകുപ്പ് അധ്യക്ഷൻമാർ, അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ, വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.യോഗാസന ഭാരതിലെ വിദ്യാർഥികളുടെ യോഗാ പ്രദർശനവും അരങ്ങേറി.
നീലേശ്വരം ∙ ജില്ലാ യോഗാ അസോസിയേഷനും നീലേശ്വരം നഗരസഭയും സംയുക്തമായി നടത്തിയ യോഗാ ദിനാഘോഷം നഗരസഭാ ചെയർപഴ്സൻ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. യോഗാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.വി.നാരായണൻ അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കൗൺസിലർമാരായ എം.കെ.വിനയരാജ്, മോഹനൻ, കെ.നാരായണൻ, സംഘാടക സമിതി ജനറൽ കൺവീനർ പി.ഭാസ്കരൻ, യോഗ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി.പ്രദീപ് കുമാർ, നീലേശ്വരം ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ജി.കെ.സീമ, കെ.വി.ദാമോദരൻ, പി.വി.സതീശൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് യോഗ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി.ഗണേഷിന്റെ നേതൃത്വത്തിൽ ജില്ലയിലെ 200 പരിശീലകർ യോഗ പ്രദർശനം നടത്തി.
പുല്ലൂർ ∙ പുല്ലൂർ പെരിയ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറി, എൻഡിആർഎഫ് ടീം, കരക്കക്കുണ്ട് മുത്തപ്പൻ മടപ്പുര കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ രാജ്യാന്തര യോഗാദിനം ആചരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു.കെ.വി.രാഘവൻ നായർ അധ്യക്ഷത വഹിച്ചു. സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ ഡോ. ടി.വി.അനഘ ജീവിത ശൈലി രോഗ പ്രതിരോധത്തെക്കുറിച്ച് ക്ലാസെടുത്തു. എൻഡിആർഎഫ് കമാൻഡിങ് ഓഫിസർ അർജുൻപാൽ രജപുത്, എസ്ഐ പ്രദീപ് പാണ്ഡ്യ, വാർഡ് മെംബർ എം.വി.നാരായണൻ, പുല്ലൂർ വില്ലേജ് ഓഫിസർ എസ്.ശ്രീജിത്ത് , പി.പരമേശ്വരൻ നായർ, പ്രകാശൻ കാനത്തിൽ, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. കെ.വി.നിഷ, അശോക് രാജ് വെള്ളിക്കോത്ത് എന്നിവർ പ്രസംഗിച്ചു.