
സംസ്ഥാനത്ത് ഏറ്റവുമധികം മഴ തൃക്കരിപ്പൂരിൽ; ലഭിച്ചത് 389 മില്ലിമീറ്റർ മഴ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ സംസ്ഥാനത്തെ മഴക്കണക്കിൽ ആദ്യ സ്ഥാനങ്ങൾ നിലനിർത്തി കണ്ണൂരും കാസർകോടും. ബുധൻ രാവിലെ 8.30 വരെയുള്ള 48 മണിക്കൂറിൽ പെയ്ത മഴയുടെ കണക്കിൽ തൃക്കരിപ്പൂരാണു സംസ്ഥാനത്ത് ഒന്നാമത്. 389 മില്ലിമീറ്റർ മഴ ലഭിച്ചു. പിണറായിയിൽ 341 മില്ലിലീറ്റർ മഴ ലഭിച്ചു. ചെറുതാഴം (295.4), കണ്ണൂർ (242.6), കൈതപ്രം (236.6), പഴശ്ശി (222), കണ്ണൂർ വിമാനത്താവളം (221.6), വെള്ളച്ചാൽ (221), മാങ്ങാട്ടുപറമ്പ് (207.8), മതിലകം (206.9), എരിക്കുളം (202.2) എന്നിവയാണ് 200 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിച്ച മറ്റിടങ്ങൾ.
22, 23 തീയതികളിൽ മഴ കുറയുമെന്നാണു സൂചന. ഈ ആഴ്ച അവസാനത്തോടെ കാലവർഷം പൂർണമായി കേരളത്തിലെത്താൻ സാധ്യതയുണ്ട്. അറബിക്കടലിൽ ഗോവ – കർണാടക തീരത്തിനു സമീപം ന്യൂനമർദ സാധ്യതയുമുണ്ട്. കേരളതീരത്തു പടിഞ്ഞാറൻ കാറ്റ് വീശിത്തുടങ്ങി. കേരളത്തിൽ നാളെ മുതൽ കാലവർഷത്തിന്റെ വരവിന്റെ ഭാഗമായുള്ള മഴ ലഭിച്ചു തുടങ്ങും. വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴ സാധ്യതയുണ്ട്.
അടുത്തയാഴ്ചയോടെ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴി രൂപപ്പെടുന്നതോടെ കേരളത്തിൽ പരക്കെ കാലവർഷം ശക്തി പ്രാപിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.