
കൊറഗ സ്പെഷൽ പദ്ധതി: ഡ്രോൺ പൈലറ്റ് പരിശീലനം തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട്∙ കൊറഗ സ്പെഷൽ പദ്ധതിയുടെ ഭാഗമായുള്ള തിരഞ്ഞെടുക്കപ്പെട്ട 20 പേർക്കുള്ള ഡ്രോൺ പൈലറ്റ് പരിശീലനം തുടങ്ങി. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ സി.എച്ച്.ഇക്ബാൽ ഉദ്ഘാടനം ചെയ്തു. എഡിഎംസി കെ.കിഷോർകുമാർ അധ്യക്ഷത വഹിച്ചു. അസാപ് കോഓർഡിനേറ്റർമാരായ സനൽ, പ്രജിത്ത്, അസാപ് സ്കിൽ പാർക്ക് സെന്റർ കോഓർഡിനേറ്റർ അഖിൽ, കൊറഗ സ്പെഷൽ പ്രോജക്ട് കോഓർഡിനേറ്റർ എ.യദുരാജ് എന്നിവർ പ്രസംഗിച്ചു.
പരിശീലനാർഥികൾക്കുള്ള ഭക്ഷണം, യാത്രാബത്ത, പാസ്പോർട്ട് ഫീ ഉൾപ്പെടെ വകയിരുത്തിയാണ് കുടുംബശ്രീ നൂതന സാങ്കേതിക പരിശീലനം നടത്തുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്കുള്ള ജോലി സാധ്യതകൾ റിക്രൂട്ട്മെന്റുകൾ എന്നിവയും പരിപാടിയിൽ വിശദമാക്കി. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശീയ മേഖലയിൽ വേറിട്ട പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുന്നത്.അസാപ് സ്കിൽ പാർക്കുമായി സഹകരിച്ച് 16 ദിവസത്തെ പരിശീലനമാണ് നൽകുന്നത്.