
അധിക സ്പാനുകൾ അനുവദിച്ചില്ല: റീഎൻഫോഴ്സ്ഡ് എർത്ത് പാനലിന് വേണ്ടി മണ്ണുമാന്തി തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലേശ്വരം ∙ ദേശീയപാതയിൽ മാർക്കറ്റിലെ എംബാങ്ക്ഡ് മേൽപാലത്തിൽ അധിക സ്പാനുകൾ അനുവദിക്കാൻ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യത്തിനു ശക്തിയേറിക്കൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത് നിർമാണക്കമ്പനിയുടെ നേതൃത്വത്തിൽ അധിക സ്പാനുകൾ ആവശ്യപ്പെട്ട സ്ഥലത്ത് റീഎൻഫോഴ്സ്ഡ് എർത്ത് പാനലിനു വേണ്ടി മണ്ണുമാന്തി തുടങ്ങി.
അധിക സ്പാനുകൾ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എംപിയും നഗരസഭയുമൊക്ക ദേശീയപാത അധികൃതർക്ക് കത്ത് നൽകിയ സാഹചര്യത്തിൽ പ്രവൃത്തി ആരംഭിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.