
കാസർകോട് ജില്ലയിൽ ഇന്ന് (22-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റെയിൽവേ ഗേറ്റ് അടച്ചിടും
കാഞ്ഞങ്ങാട് ∙ ഇക്ബാൽ റെയിൽവേ ഗേറ്റ് ഇന്ന് രാവിലെ 9 മുതൽ രാത്രി 9 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്നു പയ്യന്നൂർ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
സിലക്ഷൻ ട്രയൽസ് ഇന്ന്
നീലേശ്വരം ∙ കേരള റഗ്ബി അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ റഗ്ബി ചാംപ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്ഷൻ ട്രയൽസ് ഇന്ന് രാവിലെ 10.30 ന് കൊട്ടോടി സെന്റ് ആൻസ് ഐസിഎസ്ഇ സ്കൂളിൽ നടക്കും. 10 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ട്രയലിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9495006258
ഗെസ്റ്റ് അധ്യാപക നിയമനം
കാസർകോട് ∙ പരവനടുക്കത്തെ കാസർകോട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, സാവിത്രി ഭായ് ഫൂലെ മെമ്മോറിയൽ ആശ്രമം സ്കൂൾ എന്നിവിടങ്ങളിൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ, എൽപിഎസ്എ, പ്രധാനാധ്യാപകൻ തുടങ്ങി അധ്യാപക– അനധ്യാപക തസ്തികകളിലേക്ക് ഒഴിവുള്ള തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
പ്രധാന അധ്യാപകൻ തസ്തികയിലേക്ക് 40 കഴിഞ്ഞവരും നിശ്ചിത യോഗ്യതയും പരിചയവുമുള്ള, സ്ഥാപനത്തിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതം ഉള്ളവർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. നിയമനം 2026 മാർച്ച് 31 വരെയായിരിക്കും.അപേക്ഷ ഫോറം ട്രൈബൽ ഡവലപ്മെന്റ് ഓഫിസ്, കാസർകോട്, മോഡൽ റസിഡൻഷ്യൽ സ്കൂൾ, കാസർകോട്, സാവിത്രി ഭായ് ഫൂലെ മെമ്മോറിയൽ ആശ്രമം സ്കൂൾ കുണ്ടംകുഴി, കാസർകോട്, നീലേശ്വരം, എൻമകജെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകൾ എന്നിവിടങ്ങളിൽ നിന്നായി ലഭിക്കും. ജില്ലാ പട്ടികവർഗ വികസന വകുപ്പ് ഓഫിസറുടെ കാര്യാലയം, ബി-ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ.പിഒ, കാസർകോട്-671123 എന്ന വിലാസത്തിൽ ഏപ്രിൽ 15ന് വൈകിട്ട് 5നകം അപേക്ഷിക്കണം. 04994-255466.