
24 മണിക്കൂറിനുള്ളിൽ 118 മില്ലിമീറ്റർ മഴ: നീലേശ്വരത്ത് കൈത്തോടുകൾക്ക് സമാനമായ വെള്ളക്കെട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലേശ്വരം∙ കൈത്തോടുകൾക്ക് സമാനമായ വെള്ളക്കെട്ടാണ് നീലേശ്വരം മാർക്കറ്റിൽ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 118 മില്ലിമീറ്റർ മഴയാണ് മാർക്കറ്റ് ഉൾപ്പെടുന്ന പ്രദേശത്തു പെയ്തത്. കനത്ത വെള്ളക്കെട്ട് കാരണം നീലേശ്വരം മാർക്കറ്റ് കവല മുതൽ പള്ളിക്കര വരെ കാൽനട യാത്രയും വാഹനഗതാഗതവും ദുഷ്കരമാണ്.
കരുവാച്ചേരിയിലെ പ്രധാന ദേശീയപാതാ റോഡിൽ വളരെ ഉയരത്തിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ഇരുചക്ര വാഹനയാത്രക്കാരിൽ ചിലർ ബാലൻസ് തെറ്റി വെള്ളത്തിൽ വീണു. മത്സ്യ മാർക്കറ്റിലേക്കോ മാർക്കറ്റിലെ മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കോ പോകാൻ ആകാത്തതിനാൽ വ്യാപാരികളും ജനങ്ങളും ഒരുപോലെ ദുരിതത്തിലാണ്.