
കാസർഗോഡ് ജില്ലയിൽ ഇന്ന് (21-04-2025); അറിയാൻ, ഓർക്കാൻ
റീഡിങ് തിയറ്റർ ഒരുക്കങ്ങളുമായി ലൈബ്രറി കൗൺസിൽ
നീലേശ്വരം∙സംഭാഷണ പ്രാധാന്യമുള്ള കഥകളും നോവലുകളും ശബ്ദ നാടകരൂപത്തിൽ ഗ്രന്ഥശാലകളിലും പൊതുവേദികളിലും റീഡിങ് തിയറ്റർ എന്ന പേരിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി ലൈബ്രറി കൗൺസിൽ. ജനങ്ങളെ വായനയിലേക്ക് കൂടുതൽ ചേർത്തു നിർത്താനുള്ള ഈ നൂതന സംരംഭം മുഴുവൻ ഗ്രന്ഥശാലകളിലും നടപ്പിൽ വരുത്താനായി തദ്ദേശ സ്ഥാപന പരിധിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട
നാടക പ്രവർത്തകർക്കായി 24ന് ജില്ലാതല പരിശീലനം സംഘടിപ്പിക്കുന്നു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയിൽ രാവിലെ 9.30ന് നാടക സംവിധായകൻ വി.ശശി ഉദ്ഘാടനം ചെയ്യും.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെംബർ പി.വി.കെ.പനയാൽ മുഖ്യാതിഥിയാവും. ഇവിടെ നിന്നും പരിശീലനം നേടിയവരുടെ നേതൃത്വത്തിൽ പിന്നീട് പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ പരിശീലനം നൽകി റീഡിങ് തിയറ്ററിനെ വ്യാപകമാക്കാനാണുദ്ദേശിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]