
കാസർകോട് ജില്ലയിൽ ഇന്ന് (21-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗജന്യ മെഡിക്കൽ ക്യാംപ് 23ന്
ഇരിയ ∙ കാട്ടുമാടം ജവാഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി സഹകരണത്തോടെ 23ന് രാവിലെ ക്ലബ്ബിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുന്നു. കാഞ്ഞിരടുക്കം സെന്റ് ജോർജ് പള്ളി വികാരി ഫാ.തോമസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്യും. ക്യാംപിൽ നേരിട്ടെത്തി റജിസ്റ്റർ ചെയ്യുന്ന ആദ്യ 100 പേർക്കാണ് അവസരം. 9188799417.
കുടിശിക നിർമാർജന അദാലത്ത് 31 വരെ
കാസർകോട്∙ ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫിസിൽ നിന്നും സിബിസി, പാറ്റേൺ പദ്ധതികൾ പ്രകാരം വായ്പയെടുത്ത് ദീർഘകാലം കുടിശിക വരുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 31 വരെ കുടിശിക നിർമാർജന അദാലത്ത് സംഘടിപ്പിക്കുന്നു. പലിശ ഇളവോടെ വായ്പാ തുക ഒറ്റത്തവണയായി തിരിച്ചടയ്ക്കാൻ അവസരം ലഭിക്കുന്നു. ഫോൺ- 0467 2200585, ഇമെയിൽ- [email protected].
കൂടിക്കാഴ്ച 26ന്
മടിക്കൈ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, നഴ്സിങ് ഓഫിസർ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ 26ന് രാവിലെ 10ന് മടിക്കൈ പഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ – 8281533123.
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് നാളെ
കാസർകോട്∙ ഓട്ടമൊബീൽ കമ്പനികളിലേക്കായി പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ഐടിഐ, ബിടെക് പൂർത്തിയാക്കിയ പുരുഷ ഉദ്യോഗാർഥികൾക്കായി ജോലി അവസരം. കാസർകോട് എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴിൽ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നാളെ രാവിലെ 10.30ന് ജോബ് ഡ്രൈവ് നടത്തുന്നു. താൽപര്യമുള്ളവർ അന്നേദിവസം രാവിലെ 10ന് കാസർകോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ- 9207155700.