
സൈക്കിളിന്റെ ചെയിനിൽ കാൽ കുടുങ്ങിയ ആറുവയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാസേന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ സൈക്കിൾ ഓടിക്കുന്നതിനിടെ ചെയിനിൽ കാൽ കുടുങ്ങിയ ആറുവയസ്സുകാരനു രക്ഷകരായി അഗ്നിരക്ഷാസേന. തളങ്കര ജദീദ് റോഡിലെ സാലിമിന്റെ മകൻ ഹാത്തിമാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.സൈക്കിളോടിച്ചു കളിക്കുന്നതിനിടെ കുട്ടി മറിഞ്ഞുവീണു. വീഴ്ചയിൽ കാൽ സൈക്കിൾ ചെയിനിൽ കുടുങ്ങി.
കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ കാൽ ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു.കട്ടർ ഉപയോഗിച്ച് ചെയിൻ മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷിച്ചത്.കാലിന് മുറിവുള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.