കാഞ്ഞങ്ങാട് സൗത്തിൽ സർവീസ് റോഡിൽ വാഹനങ്ങൾ കുടുങ്ങി; ഗതാഗതക്കുരുക്ക്
കാഞ്ഞങ്ങാട് ∙ ദേശീയപാതയുടെ ഭാഗമായുള്ള സർവീസ് റോഡിൽ വാഹനങ്ങൾ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞങ്ങാട് സൗത്തിൽ കഴിഞ്ഞദിവസം രാവിലെ 10നാണ് സംഭവം.
നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന വലിയ ട്രക്ക് തകരാറായി റോഡിൽ കുടുങ്ങുകയായിരുന്നു. ഇതിന്റെ പിറകിൽ ടാറിങ് നടത്താനായി ഉപയോഗിക്കുന്ന യന്ത്രവും വന്നു കുടുങ്ങിയതോടെ ഗതാഗതം പൂർണമായി തടസ്സപ്പെടുകയായിരുന്നു.
3 മണിക്കൂർ നേരമാണ് ഗതാഗതം തടസ്സപ്പെട്ടത്. ദേശീയപാത നിർമാണ കമ്പനി അധികൃതർ സ്ഥലത്തെത്തി സർവീസ് റോഡിന്റെ നടുവിലെ ഡിവൈഡർ മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡ് ഗതാഗതം സ്തംഭിച്ച ഉടൻ തന്നെ ഹോംഗാർഡ് പി.കെ.ജയൻ ഹൊസ്ദുർഗ് പൊലീസുമായി ബന്ധപ്പെട്ടത് വാഹനങ്ങളെ വഴി തിരിച്ച് വിടാൻ സഹായിച്ചു.
ഇത് വലിയ വാഹനക്കുരുക്ക് ഒഴിവാക്കാൻ സഹായിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാൻ സഹായവുമായി നാട്ടുകാരും രംഗത്തെത്തി. വലിയ വാഹനങ്ങൾ ചെറിയ സർവീസ് റോഡിലൂടെ കടന്നു പോകുന്നത് ഗതാഗത തടസ്സത്തിനു കാരണമാകുന്നുണ്ട്.
വാഹനങ്ങൾ തകരാറിലായാൽ ഇതുണ്ടാക്കുന്ന ഗതാഗതക്കുരുക്കും വലുതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]