
കാസർഗോഡ് ജില്ലയിൽ ഇന്ന് (20-03-2025); അറിയാൻ, ഓർക്കാൻ
ജലവിതരണം തടസ്സപ്പെടും
കാസർകോട് ∙ ബാവിക്കര പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് കാസർകോട് നഗരസഭയിലും മുളിയാർ, ചെങ്കള, മധൂർ, മൊഗ്രാൽപുത്തൂർ പഞ്ചായത്തുകളിലും ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
മള്ഹറു നൂറിൽ ഇസ്ലാമിത്ത അലീമി പ്രാർഥനാ സമ്മേളനം നാളെ
മഞ്ചേശ്വരം ∙ മള്ഹറു നൂറിൽ ഇസ്ലാമിത്തഅലീമിയുടെ നേതൃത്വത്തിൽ റമസാൻ 21ാം രാവിൽ നടത്തുന്ന പ്രാർഥനാസമ്മേളനം നാളെ 5നു മള്ഹർ ക്യാംപസിൽ നടക്കും.
അഭിമുഖം 27ന്
കാസർകോട് ∙ സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫിസിനു കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ ഗവ. സ്കൂളുകളിൽ ആരംഭിക്കുന്ന 13 സ്കിൽ ഡവലപ്മെന്റ് സെന്ററുകളിലെ ട്രെയ്നർ, സ്കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാർ, ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
അഭിമുഖം 27ന് 10.30നു കാസർകോട് സബ്ജയിലിനു സമീപത്തെ സമഗ്രശിക്ഷാ കേരളം ജില്ലാ കാര്യാലയത്തിൽ. 04994-230548.
www.ssakerala.in.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]